റാസല്‍ഖൈമയിലെ സഫാരിമാളിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പ്
ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് കേക്ക് മുറിക്കുന്നു
റാസൽഖൈമ: കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങളുമായി ഉപഭോക്താക്കളുടെ മനസിൽ ഇടം നേടിയ റാസൽഖൈമയിലെ സഫാരി മാൾ വിജയകരമായ ഒന്നാം വാർഷികം ആഘോഷമാക്കി. ഡിസംബര്‍ 26ന് മാളില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ ശൈഖ് അര്‍ഹമാ ബിന്‍ സൗദ് ബിന്‍ ഖാലിദ് ഹുമൈദ് അല്‍ഖാസിമി മഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് സൈനുല്‍ ആബിദ് സലീം, സഫാരി ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷമീം ബക്കര്‍, സാമൂഹികപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍, സഫാരി സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. റാസല്‍ഖൈമയില്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് വ്യത്യസ്ത ഷോപ്പിങ് അനുഭവം ഉപഭോക്താവിന് സമ്മാനിക്കാന്‍ സഫാരിക്ക് കഴിഞ്ഞതായി ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
എന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി തന്നെ മുന്‍പന്തിയില്‍ സഫാരി മാൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് വിന് എ ഫ്രീ ട്രോളി, സ്പിന്‍ ആൻഡ് വിന് ഓഫറുകളും കുട്ടികള്‍ക്കായി പെയിന്റിങ്, ഡാന്‍സ്, സിങ്ങിങ് മത്സരങ്ങളും റാസൽഖൈമയിലെ സഫാരിമാളില്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിന് 10 ഐഫോണ്‍ 17 പ്രൊ മൊബൈല്‍ ഫോണുകളും 25,000 ദിര്‍ഹമിന്റെ സഫാരി ഷോപ്പിങ് വൗച്ചറുകളും അടങ്ങുന്ന വൻ പ്രമോഷനും തുടക്കമിട്ടിരിക്കുകയാണ്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 50 ദിർഹമിനോ അതിനുമുകളിലോ പര്‍ച്ചേസ് ചെയ്യുന്ന ഏതൊരാള്‍ക്കും മൈ സഫാരി ആപ്പിലൂടെ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പണിലൂടെ വിന് പ്രൊമോഷനിൽ പങ്കെടുക്കാം.
എല്ലാ ആഴ്ചകളിലും നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഒരു ഐ ഫോണ്‍ 17 പ്രൊ ഫോണും രണ്ടാം സമ്മാനമായി അഞ്ചുപേര്‍ക്ക് 500 ദിര്‍ഹമിന്റെ ഷോപ്പിങ് വൗച്ചറുകളുമാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.