ആർ.എസ്.സി മുപ്പതാം വാർഷിക പദ്ധതിയുടെ ഭാഗമായി
സംഘടിപ്പിച്ച ‘ത്രൈവ് അപ്പ്’ ഷാർജ ഇന്ത്യൻ അസോസിയേഷൻ
പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: രിസാല സ്റ്റഡി സർക്കിളിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും സംസ്കാരിക പ്രവർത്തനങ്ങളിൽ സമൂഹം ഒറ്റക്കെട്ടാകണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര.
‘വിഭവം കരുതണം വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ ആർ.എസ്.സി മുപ്പതാം വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ത്രൈവ് അപ്പ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.എഫ് ഷാർജ വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ സഖാഫിയുടെ പ്രാർഥനയോടെ തുടക്കംകുറിച്ച പരിപാടിയിൽ ആർ.എസ്.സി ഷാർജ സെൻട്രൽ ചെയർമാൻ ജാബിർ സഖാഫി അധ്യക്ഷതവഹിച്ചു.
ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി പ്രമേയ പ്രഭാഷണം നടത്തി. മൂസ കിണാശേരി, പി.കെ.സി. മുഹമ്മദ് സഖാഫി, മഷ്ഹൂദ് മഠത്തിൽ, ഉസ്മാൻ സഖാഫി, അനീസ് നീർവേലി, ഇഖ്ബാൽ അള്ളാംകുളം, അബു ത്വഹിർ, ഹകീം അണ്ടത്തോട്, മമ്മൂട്ടി സഖാഫി, ഡോ. ത്വഹിർ അലി, ശുഐബ് നഈമി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികളെ ഉപഹാരം നൽകി ആദരിച്ചു. ഫൈസൽ വെങ്ങാട് സ്വാഗതവും അഡ്വ. സുഹൈൽ സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.