പെഡസ്ട്രിയൻ ക്രോസിങ്ങിലൂടെ അല്ലാതെ അപകടകരമാംവിധം
റോഡ് മുറിച്ചു കടക്കുന്നവര്‍. അബൂദബി പൊലീസ് പങ്കുവെച്ച ചിത്രം
അബൂദബി: ഐക്യരാഷ്ട്രസഭയുടെ ലോക ഗതാഗത സുരക്ഷാ വാരത്തോടനുബന്ധിച്ച് സുരക്ഷിതമായ റോഡ് മുറിച്ചുകടക്കലിന് പ്രതിജ്ഞാബദ്ധരാകാന്‍ ഡ്രൈവര്‍മാരോടും കാല്നടയാത്രികരോടും ആവശ്യപ്പെട്ട് അബൂദബി പൊലീസ്. ‘കാല്‍നടയാത്രികരുടെയും സൈക്കിള്‍ യാത്രികരുടെയും സുരക്ഷ’ എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന എട്ടാമത് ഐക്യരാഷ്ട്രസഭ ലോക ഗതാഗത വാരത്തില്‍ പങ്കെടുത്താണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രികരുടെയും സുരക്ഷിത ക്രോസിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് അബൂദബി പൊലീസ് പരിപാടിയുടെ ഭാഗമാവുന്നത്. അപകടങ്ങള്‍ കുറക്കുന്നതിനും ഉയര്‍ന്ന തലത്തിലുള്ള ഗതാഗത സുരക്ഷ കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്നും ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോളിലെ കേണല്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.
കാല്‍നടയാത്രികരുടെ മോശമായ പ്രവണതകള്‍ വ്യക്തമാക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് ബോധവത്കരണം നടത്തിയിരിക്കുന്നത്. താമസകേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ മേഖലകളിലെ മണിക്കൂറില്‍ 40 കി.മീറ്ററോ താഴെയോ വേഗപരിധി നിശ്ചയിച്ചിട്ടുള്ള റോഡുകളില്‍ കാല്‍നടയായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഈ മേഖലകളില്‍ റോഡ് മുറിച്ചുകടക്കുന്നതിനുള്ള അടയാളങ്ങള്‍ ഇല്ലെങ്കില്‍ പോലും കാല്‍നടയാത്രികര്‍ക്ക് എപ്പോഴും വഴിയൊരുക്കണമെന്ന് ഡ്രൈവര്‍മാരെ പൊലീസ് ഓര്‍മിപ്പിച്ചു.
കാല്‍നടയാത്ര മേഖലകളില്‍ വാഹനങ്ങള്‍ക്ക് വേഗം കുറയണമെന്നും കാല്‍നടയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് കാല്‍നടയാത്രക്കാര്‍ക്കു പുറമേ, ഡ്രൈവര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും പൊലീസ് വ്യക്തമാക്കി. കാല്‍നട ക്രോസിങ് മേഖലകളില്‍ അവര്‍ക്ക് വഴി നല്കുന്നതില് വീഴ്ചവരുത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ചുമത്തും. താമസകേന്ദ്രങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ മേഖലകളില്‍ കാല്‍നട ക്രോസിങ് അടയാളമില്ലെങ്കിലും കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന നല്‍കാത്ത വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഇതേ പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.