റമദാനിൽ റോഡപകടത്തിൽ പെടുന്ന വാഹനങ്ങളിൽ പകുതിയും ഇന്ത്യക്കാരുടേത്​

അബൂദബി: റമദാനിലെ റോഡപകടങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ പകുതിയോളം ഇന്ത്യൻ ഡ്രൈവർമാർ ഒാടിക്കുന്നവയെന്ന്​ റിപ്പോർട്ട്​. കഴിഞ്ഞ വർഷം റമദാനിൽ നടന്ന വാഹനാപകടങ്ങളെ അടിസ്​ഥാനമാക്കി റോഡ്​ സേഫ്​റ്റി യു.എ.ഇയും ​െഎ ഇൻഷ്വർഡും നടത്തിയ സർവേയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. കഴിഞ്ഞ റമദാനിൽ അപകടം വരുത്തിയ വാഹനങ്ങളിൽ 47 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു. യു.എ.ഇക്കാർ 14 ശതമാനവും പാകിസ്​താനികൾ 12 ശതമാനവും ഇൗജിപ്​തുകാർ ആറ്​ ശതമാനവും ജോർദാനികൾ മൂന്ന്​ ശതമാനവും അപകടം വരുത്തി.

മൊത്തം 1651 വാഹനാപകടങ്ങളാണ്​ കഴിഞ്ഞ റമദാനിലുണ്ടായത്​. ഇതിൽ മിക്ക അപകടങ്ങളും നടന്നത്​ രാവിലെ പത്തിനും 11നും ഇടയിലാണ്​. ചൊവ്വാഴ്​ചയാണ്​ ഏറ്റവും കൂടുതൽ അപകടമുണ്ടായതെന്നും ഏറ്റവും കുറവ്​ ശനിയാഴ്​ചയാണെന്നും സർവേ വ്യക്​തമാക്കുന്നു. 
മൊത്തം അപകടങ്ങളിൽ 77 ശതമാനവും വരുത്തിയത്​ പുരുഷ രൈഡവർമാരായിരുന്നു. 40 വയസ്സിന്​ മുകളിലുള്ളവരുടെ അപകട ശതമാനം 28 ആണ്​. 18നും 24നും ഇടയിലുള്ളവർ എട്ട്​ ശതമാനം മാത്രമേ അപകടത്തിൽ പെട്ടിട്ടുള്ളൂ.

വ്രതം നിർജലീകരണത്തിനും രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ കുറയുന്നതിനും കാരണമാകുന്നതിനാൽ ശ്രദ്ധയെയും കാഴ്​ചയെയും പ്രതികരണ സമയത്തെയും ബാധിക്കുമെന്നും അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും വിലയിരുത്തപ്പെടുന്നു. ഭക്ഷണരീതിയിലെയും ഉറക്കത്തിലെയും മാറ്റങ്ങൾ ക്ഷീണം, അക്ഷമ, പതർച്ച എന്നിവ ഉണ്ടാക്കുന്നതും ശ്രദ്ധക്കുറവിന്​ കാരണമാകും.

Tags:    
News Summary - road accidents-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT