റി​സ്​​വാ​ൻ റ​ഊ​ഫ്​ 

റി​സ്​​വാ​ൻ റ​ഊ​ഫ്​ മ​ല​യാ​ള​ത്തി​ന്‍റെ നാ​യ​ക​ൻ

ദു​ബൈ: ക്രി​ക്ക​റ്റി​ന്‍റെ മ​ണ്ണാ​യ ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഉ​ദി​ച്ചു​യ​ർ​ന്ന നാ​യ​ക​നാ​ണ്​ റി​സ്​​വാ​ൻ റ​ഊ​ഫ്. ജ​ഴ്സി ഇ​ന്ത്യ​യു​ടേ​ത​ല്ലെ​ങ്കി​ലും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ മ​ല​യാ​ള​ത്തി​ന്​ അ​ഭി​മാ​നി​ക്കാ​ൻ നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്​ ഈ ​നാ​യ​ക​ൻ. ഒ​ടു​വി​ൽ, യു.​എ.​ഇ ദേ​ശീ​യ ടീ​മി​ന്‍റെ ക്യാ​പ്​​റ്റ​നാ​യി അ​വ​രോ​ധി​ക്ക​പ്പെ​ടു​മ്പോ​ൾ പ്ര​വാ​സ​ലോ​ക​ത്തി​ന്‍റെ ഒ​ന്ന​ട​ങ്കം അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ്​ ഈ ​വ​ലം​കൈ​യ​ൻ ബാ​റ്റ​ർ.

ക​ണ്ണൂ​ർ ത​ല​ശ്ശേ​രി സൈ​ദാ​ർ പ​ള്ളി സ്വ​ദേ​ശി​യാ​യ റി​സ്‌​വാ​ൻ മൂ​ന്ന്​ വ​ർ​ഷം മു​മ്പാ​ണ് യു.​എ.​ഇ ദേ​ശീ​യ ടീ​മി​ലി​ടം നേ​ടു​ന്ന​ത്. യു.​എ.​ഇ​യു​ടെ കു​പ്പാ​യ​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രെ​യാ​ണ് ആ​ദ്യ​മാ​യി പാ​ഡ​ണി​ഞ്ഞ​ത്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ക​ണ്ണൂ​ർ ജി​ല്ല ടീ​മി​ൽ ഇ​ടം നേ​ടി​യാ​ണ് ത​ല​ശ്ശേ​രി​യി​ലെ ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് ചു​വ​ടു​റ​പ്പി​ക്കു​ന്ന​ത്. ലെ​ഗ് സ്പി​ന്ന​റാ​യി ബൗ​ളി​ങ് നി​രി​യി​ലാ​യി​രു​ന്നു അ​ന്ന് സ്ഥാ​നം. പ​തി​യെ ബാ​റ്റി​ങ്ങി​ലേ​ക്ക് ചു​വ​ടു​മാ​റി. പി​ന്നീ​ട് സെൻറ് ജോ​സ​ഫ് സ്കൂ​ളി​ലെ പ്ല​സ്ടു പ​ഠ​ന​കാ​ല​ത്ത് എ​ല്ലാ കാ​റ്റ​ഗ​റി​ക​ളി​ലും കേ​ര​ള ടീ​മി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി. പി​ന്നാ​ലെ കേ​ര​ള ര​ഞ്ജി ടീ​മി​ൽ ലെ​ഗ് സ്പി​ന്ന​റും ഓ​പ​ണി​ങ് ബാ​റ്റ്സ്മാ​നു​മാ​യി. എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് റി​സ്‌​വാ​ൻ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​ത്. സ​ജീ​വ​മാ​യ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റു​ക​ളി​ലെ മി​ന്നും പ്ര​ക​ട​നം ത​ന്നെ​യാ​ണ് ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​ബൂ​ദ​ബി​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലെ സെ​ഞ്ച്വ​റി മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​ന നി​മി​ഷ​മാ​യി. സ​ഞ്ജു സാം​സ​ൺ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ജ​ഴ്​​സി അ​ണി​ഞ്ഞെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ സെ​ഞ്ച്വ​റി നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​ഇ​ട​വേ​ള​യി​ലാ​ണ്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ സെ​ഞ്ച്വ​റി നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി താ​ര​മെ​ന്ന പ​കി​ട്ട്​ റി​സ്​​വാ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്.

മു​ൻ ഇ​ന്ത്യ​ൻ താ​രം റോ​ബി​ൻ സി​ങ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന യു.​എ.​ഇ ടീം ​റി​സ്​​വാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത​ക്കാ​യു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഒ​മാ​നി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ​യും ഹോ​ങ്കോ​ങ്ങി​നെ​യും സിംഗപ്പൂരിനെയും മ​റി​ക​ട​ന്ന്​ യോ​ഗ്യ​ത നേ​ടി​യാ​ൽ റി​സ്​​വാ​നെ കാ​ത്തി​രി​ക്കു​ന്ന​ത്​ മ​റ്റൊ​രു ച​രി​ത്ര നി​മി​ഷ​മാ​ണ്. ഹോം ​ഗ്രൗ​ണ്ടാ​യ ദു​ബൈ​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ നേ​രി​ടു​ന്ന യു.​എ.​ഇ​യെ ന​യി​ക്കാ​നു​ള്ള ഭാ​ഗ്യം റി​സ്​​വാ​ന്​ കൈ​വ​ന്നേ​ക്കും. അ​തി​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ൽ ത​ന്നെ​യാ​ണ് റി​സ്‌​വാ​ന്‍റെ സം​ഘം. 

'സ​ന്തോ​ഷം, അ​ഭി​മാ​നം...'

ദു​ബൈ: യു.​എ.​ഇ ടീ​മി​ന്‍റെ നാ​യ​ക​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന്​ റി​സ്​​വാ​ൻ റ​ഊ​ഫ്. ഒ​മാ​നി​ൽ ടീ​മി​നൊ​പ്പ​മു​ള്ള റി​സ്​​വാ​ൻ ഫോ​ണി​ൽ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ദൈ​വ​ത്തി​ന്​ ന​ന്ദി പ​റ​യു​ന്നു. ഈ ​പ​ദ​വി കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കു​ന്ന​താ​ണ്. യു.​എ.​ഇ പോ​ലൊ​രു രാ​ജ്യ​ത്തി​നു​വേ​ണ്ടി ക​ളി​ക്കാ​ൻ ക​ഴി​യു​ന്ന​തു​ത​ന്നെ സ​ന്തോ​ഷ​ക​ര​മാ​ണ്. ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത നേ​ടു​ക എ​ന്ന​താ​ണ്​ പ്ര​ഥ​മ ല​ക്ഷ്യം. ഇ​തി​നാ​യി താ​നും ടീ​മും പൂ​ർ​ണ​മാ​യും അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗ്യ​ത നേ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും റി​സ്​​വാ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Rizwan Raouf is the hero of Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.