അബൂദബിയിൽ ഡെലിവറി റൈഡര്‍മാര്‍ക്ക്​ രണ്ട് വിശ്രമകേന്ദ്രങ്ങള്‍ കൂടി

അബൂദബി: ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ക്കായി അബൂദബി മൊബിലിറ്റി രണ്ട് വിശ്രമകേന്ദ്രങ്ങള്‍ കൂടി തുറന്നു. റബ്ദാന്‍, ശഖബൂത് സിറ്റി എന്നിവിടങ്ങളിലാണ് പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദവിശ്രമകേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്.

അബൂദബിയിലുടനീളം പ്രവര്‍ത്തിക്കുന്ന ഡെലിവറി റൈഡര്‍മാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷയെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച അപകട രഹിത വേനല്‍ കാംപയിന്‍റെ ഭാഗമായി അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷനുമായി സഹകരിച്ചാണ് എഡി മൊബിലിറ്റി പുതിയ വിശ്രമ കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. ശീതീകരിച്ച ഈ കേന്ദ്രങ്ങളില്‍ തണുത്ത കുടിവെള്ളവും ഇലക്ട്രിക് ഉപകരണങ്ങളുടെ ചാര്‍ജിങ് പോയിന്‍റുകളുമുണ്ടാവും. പുതിയ വിശ്രമ കേന്ദ്രങ്ങള്‍ റൈഡര്‍മാരുടെ ക്ഷേമം മാത്രമല്ല വര്‍ധിപ്പിക്കുകയെന്നും മറിച്ച് ഗതാഗത നിയമങ്ങള്‍ പാലിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ക്ഷീണം മൂലമുണ്ടാവുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


Tags:    
News Summary - resting centers in abudhabi for delivery riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.