‘ദുബൈ യോഗ’ക്ക്​ രജിസ്​ട്രേഷൻ തുടങ്ങി

ദുബൈ: ഫിറ്റ്​നസ്​ ചലഞ്ചിന്‍റെ ഭാഗമായി ഇത്തവണ പുതുതായി സംഘടിപ്പിക്കുന്ന ‘ദുബൈ യോഗ’ക്ക്​ രജിസ്​ട്രേഷൻ തുടങ്ങി. നവംബർ 30ന്​ സഅബിൽ പാർക്കിൽ ദുബൈ ഫ്രെയിമിന്‍റെ പശ്​ചാത്തലത്തിലാണ്​ പരിപാടി ഒരുക്കുന്നത്​. ഫിറ്റ്​നസ്​ ചലഞ്ചിന്‍റെ സമാപന പരിപാടിയായാണ്​ യോഗ ഒരുക്കുന്നത്​. താമസക്കാർക്കും സന്ദർശകർക്കും പരിപാടിയിൽ പ​ങ്കെടുക്കാനായി രജിസ്റ്റർ ചെയ്യാം​.

സൂര്യസ്തമയ സമയത്തെ യോഗയിൽ ആയിരക്കണക്കിനാളുകൾ പ​ങ്കെടുക്കു​മെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എല്ലാ പ്രായക്കാർക്കും പരിപാടിയിൽ പ​ങ്കെടുക്കാം. നിശ്​ചയദാർഡ്യ വിഭാഗക്കാർക്കും കുടുംബങ്ങൾക്കുമായി പ്രത്യേകമായ മേഖലകൾ സജ്ജീകരിക്കും. പങ്കാളിത്തം പൂർണമായും സൗജന്യമാണ്​. www.dubaiyoga.ae എന്ന വെബ്​സൈറ്റ്​ വഴിയാണ്​ രജിസ്​ട്രേഷൻ പൂർത്തിയാക്കേണ്ടത്​.

Tags:    
News Summary - Registration for 'Dubai Yoga' has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.