മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയനും ശൈഖ് ഹംദാനും       -        ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ല​യാ​ളം ട്വീ​റ്റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ

അ​റ​ബി മ​റു​പ​ടി​യും

മുഖ്യമന്ത്രിക്ക്​ സ്വീകരണം: മലയാളത്തിൽ ട്വീറ്റ്​ ചെയ്ത്​ ശൈഖ്​ മുഹമ്മദ്​

ദു​ബൈ: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ സ്വീ​ക​ര​ണം ന​ൽ​കി​യ ചി​ത്രം ഉ​ൾ​പ്പെ​ടെ മ​ല​യാ​ള​ത്തി​ൽ ട്വീ​റ്റ്​ ചെ​യ്ത്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. കേ​ര​ള​വു​മാ​യി യു.​എ.​ഇ​ക്ക്​ സ​വി​ശേ​ഷ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ദു​ബൈ​യു​ടെ​യും യു.​എ.​ഇ​യു​ടെ​യും സാ​മ്പ​ത്തി​ക​വും വി​ക​സ​ന​പ​ര​വു​മാ​യ അ​ഭി​വൃ​ദ്ധി​യി​ൽ കേ​ര​ളീ​യ​ർ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്നും ട്വീ​റ്റി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കു​റി​ച്ചു. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ എ​ക്സ്​​പോ 2020യി​ലെ കേ​ര​ള വീ​ക്കി​ൽ സീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ്​ ട്വീ​റ്റ്​ തു​ട​ങ്ങു​ന്ന​ത്.

വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ എ​ക്സ്​​പോ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വീ​റ്റ്​ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ, ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലു​മാ​ണ്​ സാ​ധാ​ര​ണ ട്വീ​റ്റ്​ ചെ​യ്യാ​റു​ള്ള​ത്. യു.​എ.​ഇ​ക്കും ഇ​മാ​റാ​ത്തി ഭ​ര​ണ​കൂ​ട​ത്തി​നും കേ​ര​ള​ത്തോ​ടും മ​ല​യാ​ളി​ക​ളോ​ടു​മു​ള്ള പ്ര​ത്യേ​ക അ​ടു​പ്പ​മാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ട്വീ​റ്റി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​ത്.

യു.​എ.​ഇ​യു​ടെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വ്യാ​പാ​ര പ​ങ്കാ​ളി ഇ​ന്ത്യ​യാ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. എ​ക്സ്പോ​യി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ ക​രു​ത്ത്​ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​വും എ​ക്സ്​​പോ​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​വും എ​ക്സ്​​പോ 2020 എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ട്വീ​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. 

അറബിയിൽ മുഖ്യമന്ത്രിയുടെ മറുപടി

ദു​ബൈ: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ സ്വീ​ക​ര​ണം ന​ൽ​കി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​ങ്കു​വെ​ച്ച മ​ല​യാ​ളം ട്വീ​റ്റി​ന്​ അ​റ​ബി​യി​ൽ ന​ന്ദി അ​റി​യി​ച്ച്​ മു​ഖ്യ​മ​ന്ത്രി. എ​ല്ലാ​വ​ർ​ക്കും ആ​യു​രാ​രോ​ഗ്യം നേ​രു​ന്നു​വെ​ന്നും നി​ങ്ങ​ളു​ടെ ആ​തി​ഥ്യ​മ​ര്യാ​ദ​യി​ൽ വി​ന​യാ​ന്വി​ത​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റ​ബി​യി​ൽ കു​റി​ച്ചു. ഈ ​രാ​ജ്യ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. യു.​എ.​ഇ​യു​ടെ​യും ദു​ബൈ​യു​ടെ​യും വി​ക​സ​ന​ത്തി​ന്​ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ അം​ഗീ​കി​രി​ക്കു​ന്ന നി​ങ്ങ​ളു​ടെ മ​ന​സ്സി​ന്​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ്​ ചെ​യ്തു.

Tags:    
News Summary - Reception for the Chief Minister: Sheikh Mohammed tweeted in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.