അബൂദബി: ലോകത്തുടനീളമുള്ള മുപ്പതിനായിരത്തിലേറെ ഡിജിറ്റല്‍ ലൈബ്രറികള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുന്ന സംരംഭത്തിന് തുടക്കംകുറിച്ച് അബൂദബി ലാംഗ്വേജ് സെന്റർ (എ.എല്‍.സി). ആധുനിക സാങ്കേതികവിദ്യയിലൂടെ അറബിക് പ്രസിദ്ധീകരണങ്ങളുടെ ലഭ്യത വ്യാപിപ്പിക്കുകയും വായനയെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. എ.എല്‍.സി ചെയര്മാന് ഡോ. അലി ബിന്‍ തമിം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇ-ബുക്, ഓഡിയോ ബുക്ക് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഗോള പ്ലാറ്റ്ഫോം ആയ ഓവര്ഡ്രൈവുമായി സഹകരിച്ചാണ് പദ്ധതി. എ.എല്‍.സിയുടെ കലിമ, പബ്ലിക്കേഷന്‍സ് പദ്ധതികളിലൂടെ പുറത്തിറക്കിയ 25 പുസ്തകങ്ങളും ഓവര്‍ ഡ്രൈവില്‍ ലഭ്യമാക്കും.
എ.എല്‍.സിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള മെദാദ് ലൈബ്രറി സര്‍വിസസ് പ്ലാറ്റ്ഫോം മുഖേന ഡിജിറ്റല്‍ പുസ്തകങ്ങള്‍ വായിക്കാം.
എ.എല്‍.സിയുടെ വെബ്സൈറ്റില്‍നിന്ന് മെദാദ് പ്ലാറ്റ്ഫോമിലേക്കുള്ള ലിങ്ക് ലഭിക്കും. ഈ ലിങ്ക് തുറന്ന് ഡേറ്റ ബേസ്, ഇ ബുക്സ്, അംഗത്വമെടുക്കല്‍ തുടങ്ങിയ ഓപ്ഷനുകളിലേക്കും പോകാനാവും. ആമസോൺ, ഗൂഗ്ൾ ബുക്സ്, ആപ്പിൾ ബുക്സ്, കോബോ, നീൽ വാ ഫുറാത്, സ്റ്റോറിടെൽ, ഇഖറാലി, അംഗാമി, സമാവി, 1001 ബുക്സ് തുടങ്ങിയ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായുള്ള പങ്കാളിത്തവും എ.എൽ.സി പദ്ധതിക്കായി ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.