റസീന പുറപ്പെട്ടത് പ്രിയപ്പെട്ടവരെക്കാണാൻ...

ദുബൈ: പ്രിയപ്പെട്ടവരെ കാണുവാൻ നടത്തിയ ശ്രീലങ്ക യാത്രയിലാണ് ദുബൈയിൽ താമസിച്ചിരുന്ന കാസർകോട് മൊഗ്രാൽ പുത്ത ൂർ സ്വദേശിനി റസീന അബ്ദുൽ ഖാദറിന് ജീവൻ നഷ്ടപ്പെട്ടത്. ഭർത്താവ് അബ്ദുൽ ഖാദർ കുക്കാടിക്കൊപ്പം ഒരാഴ്ച മുൻപാണ് ഇ വർ ലങ്കയിലേക്ക് പോയത്.

ഷാംഗ് റി ലാ ഹോട്ടലായിരുന്നു താമസം. ഞായറാഴ്ച പുലർച്ചെ അബ്ദുൽ ഖാദർ ദുബൈയിലേക്ക് മടങ്ങിയപ്പോൾ ബന്ധുക്കളെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുവാൻ നിശ്ചയിച്ച റസീന ഹോട്ടലിൽ തന്നെ തങ്ങുകയായിരുന്നു. ചെക്ക് ഒൗട്ട് ചെയ്യുവാനായി നിൽക്കവെയാണ് സ്ഫോടനത്തിൽപ്പെട്ടത്. ദുബൈയിൽ വിമാനമിറങ്ങവെയാണ് അബ്ദുൽ ഖാദർ ദുരന്ത വിവരമറിയുന്നത്. തുടർന്ന് അദ്ദേഹം ഇത്തിഹാദ് വിമാനത്തിൽ ശ്രീലങ്കയിലേക്ക് മടങ്ങി.

റസീനയുടെ പിതാവ് പി.എസ്. അബ്ദുല്ലയും ബന്ധുക്കളുമെല്ലാം വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയിൽ സ്ഥിരതാമസം ആക്കിയവരാണ്. നേരത്തേ ലിബിയയിലും പിന്നീട് ബഹ്റൈനിലും സേവനമനുഷ്ഠിച്ചു വന്നിരുന്ന ഭർത്താവിനൊപ്പം രണ്ടു വർഷം മുൻപാണ് റസീന ദുബൈയിലെത്തിയതെന്ന് ബന്ധുവായ സാക്കിർ പി.എസ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു.

മദ്രാസ് െഎ.െഎ.ടിയിൽ നിന്ന് ബിരുദമെടുത്ത അബ്ദുൽ ഖാദർ പെട്രോളിയം കമ്പനികളുടെ ഉപദേഷ്ടാവായിരുന്നു. െഎ.ടി വിദഗ്ധരായ മക്കൾ ഖാൻഫറും ഫർഹയും അമേരിക്കയിലാണ്. െഎ.എൻ.എൽ നേതാവായിരുന്ന പി.എസ്. മായിൻ ഹാജി, പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. അബ്ദുൽ ഹക്കീം, സുപ്രിം കോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരുടെ അടുത്ത ബന്ധുവാണ് റസീന.

Tags:    
News Summary - Razeena, Keralite who killed in Sri Lankan blast- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.