റാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ പകുതിയില്‍ 6.7 ലക്ഷത്തിലേറെ സന്ദര്‍ശകരെ വരവേറ്റ് റാസല്‍ഖൈമ പുതിയ ചരിത്രം കുറിച്ചു. ഒരു വർഷത്തിലെ ആദ്യ ആറുമാസം എമിറേറ്റിലെത്തുന്ന ഏറ്റവും കൂടുതൽ സഞ്ചാരികളാണിത്. വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങളിലൊന്നായി റാസല്‍ഖൈമ വീണ്ടും സ്ഥാനമുറപ്പിക്കുന്നതിന്‍റെ സാക്ഷ്യമാണ് സന്ദര്‍ശകരുടെ വര്‍ധന.
യു.എ.ഇയില്‍ താമസിക്കുന്നവരുടെ സ്റ്റേക്കേഷന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്ഥലമായി റാസല്‍ഖൈമ മാറിയെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആഭ്യന്തര വിനോദ സഞ്ചാരത്തില്‍ 47 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വാരാന്ത്യ അവധികളും വേനല്‍ക്കാല സ്റ്റേക്കേഷനുകളും ആസ്വദിക്കാന്‍ കൂടുതല്‍ ആളുകളും റാസല്‍ഖൈമയെ തെരഞ്ഞെടുക്കുന്നത് എമിറേറ്റിന്‍റെ വിനോദ വരുമാനത്തില്‍ നേട്ടമുണ്ടാക്കുന്നതാണ്. വൈവിധ്യമാര്‍ന്ന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരം റാസല്‍ഖൈമയില്‍ സാധ്യമാകുന്നതും സഞ്ചാരികളുടെ വര്‍ധനവിന് കാരണമാണ്.
മനോഹരമായ ബീച്ച് റിസോര്‍ട്ടുകള്‍, മലനിരകള്‍, കടല്‍തീരങ്ങള്‍, സാഹസിക ആസ്വാദന കേന്ദ്രങ്ങള്‍, മികച്ച റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ സന്ദര്‍ശകരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുറഞ്ഞ നിരക്കില്‍ ലോകോത്തര സംവിധാനങ്ങളുള്‍പ്പെടുന്ന ആഢംബര താമസ കേന്ദ്രങ്ങള്‍ റാസല്‍ഖൈമയില്‍ ലഭിക്കുന്നുവെന്നതും സന്ദര്‍ശകരെ ഇവിടേക്ക് ആകർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.