റാസല്‍ഖൈമ: ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയാറെടുക്കവെ അവധി ദിനങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഒരുങ്ങി റാസല്‍ഖൈമയിലെ ഹോട്ടലുകളുള്‍പ്പെടെയുള്ള വിനോദമേഖല. അവിസ്മരണീയ ആഘോഷ നിമിഷങ്ങള്‍ വാഗ്ദാനം ചെയ്ത് വിലക്കിഴിവ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ചെറുതും ആഡംബര സൗകര്യങ്ങളുള്‍പ്പെടെ നല്കുന്ന സ്ഥാപനങ്ങളും സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
ഇക്കുറി വാരാന്ത്യത്തോടനുബന്ധിച്ചാണ് ബലിപെരുന്നാള്‍ അവധികളും ലഭിക്കുന്നത്. ചൂട് വര്‍ധിക്കുന്നതിനാല്‍ യു.എ.ഇയിലുള്ളവര്‍ വിവിധ എമിറേറ്റുകളിലുള്ള ഹോട്ടലുകളെ തന്നെയാകും അവധി ദിനങ്ങള്‍ ചെലവഴിക്കുകയെന്ന പ്രതീക്ഷയിലാണ് ഹോട്ടല്‍ മാനേജ്മെന്റുകള്‍.പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്പൂര്‍ണ സംയോജനമാകും റാസല്‍ഖൈമയിലെ ആഘോഷമെന്നും ഇത് സന്ദര്‍ശകര്‍ക്ക് അസാധാരണ ആസ്വാദനമാകുമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.