Posted On
date_range Updated On
date_range ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാഷ്ട്രങ്ങളുടെ സ്ഥാനപതികളെ സ്വീകരിച്ച് റാസല്‍ഖൈമ
റാസല്‍ഖൈമ: ലാറ്റിനമേരിക്കന്‍, കരീബിയന്‍ അംബാസഡര്‍മാരുടെ പ്രതിനിധി സംഘത്തെ സ്വീകരിച്ച് റാസല്‍ഖൈമ. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി സംഘവുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകളും നിർദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, സാമ്പത്തിക വികസനം, വിവിധ മേഖലകളിലെ പരസ്പര സഹകരണം എന്നിവ വിപുലപ്പെടുത്താനുള്ള പുതിയ അവസരങ്ങളും ഇരുപക്ഷവും വിലയിരുത്തി.
അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള, നിക്ഷേപ, സാമ്പത്തിക സഹകരണത്തിന് പുതിയ വഴികള്‍ തുറക്കുന്നതിനുമുള്ള റാസല്‍ഖൈമയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.