പ്ലാസ്റ്റിക്​ പുനരുപയോഗത്തിന്​ വെന്‍ഡിങ് യന്ത്രം സ്ഥാപിച്ച്​ റാസൽഖൈമ

പുനരുപയോഗ വ്യവസായത്തിന് പുതുമുഖം നല്‍കുന്ന നൂതന റിവേഴ്സ് വെന്‍ഡിങ്​ മെഷീനുകളുടെ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ്​ റാസല്‍ഖൈമ. പ്ലാസ്റ്റിക് കുപ്പികള്‍, അലുമിനിയം കാനുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സഹായിക്കുന്ന റിവേഴ്സ് വെന്‍ഡിങ്​ (ആര്‍.വി.എം) മെഷീനുകളാണ്​ റാസൽ ഖൈമയിൽ സ്ഥാപിച്ചത്​. ക്ളീന്‍ടെക് കമ്പനിയായ സ്പാര്‍ക്ക്ലോയാണ് അത്യാധുനികമായ റിവേഴ്​സ്​ വെൻഡിങ്​ മെഷീൻ അവതരിപ്പിക്കുന്നത്. റാസല്‍ഖൈമ എക്കണോമിക്​ സോണില്‍ വിപുലമായ നിര്‍മാണ ശാലയാണ് സ്പാര്‍ക്ക്ലൊ ഒരുക്കിയിട്ടുള്ളത്. ആവശ്യം കഴിയുന്ന കുപ്പികള്‍ സ്പാര്‍ക്ക്ലൊ ആര്‍.വി.എമ്മില്‍ നിക്ഷേപിക്കുന്നത് വഴി പ്ലാസ്റ്റിക്​ മാലിന്യങ്ങളുടെ അളവ്​ വലിയ തോതിൽ ഇല്ലാതാക്കാനും ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷത്തിനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒറ്റത്തവണ ഉപയോഗിച്ച്​ ഒഴിവാക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഭക്ഷണ ടിന്നുകളും മറ്റും പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. ആര്‍.വി.എമ്മില്‍ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുന്നവർക്ക്​ സമ്മാനങ്ങളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്​. നിക്ഷേപിക്കുന്നതിന്‍റെ എണ്ണത്തിനനുസരിച്ച് ഭക്ഷണം, ഡെലിവറി സേവനം തുടങ്ങിയവക്കുള്ള ഡിസ്കൗണ്ട് വൗച്ചറുകളാണ് റിവാര്‍ഡുകളായി ലഭിക്കുക. യു.എ.ഇയില്‍ അബൂദബി, ദുബൈ എന്നിവിടങ്ങളിലും സൗദിയിലും ഖത്തറിലും ആര്‍.വി.എമ്മുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ളതായി സ്പാര്‍ക്ക്ലോ സ്ഥാപകന്‍ മാക്സിം കാപ്ളെവിച്ച് പറഞ്ഞു.

Tags:    
News Summary - Ras Al Khaimah has installed a vending machine for plastic recycling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.