ദുബൈ: ശഅബാൻ 29 ആയ ഞയറാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് യു.എ.ഇ മാസപ്പിറവി നിർണയസമിതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു. മാസപ്പിറവി ദർശിക്കുന്നവർ 02-6921166 എന്ന നമ്പറിൽ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു ഗൾഫ് രാജ്യങ്ങളിലെന്ന പോലെ യു.എ.ഇയിലും തിങ്കളാഴ്ച റമദാൻ ഒന്നാകാൻ സാധ്യതയുള്ള ദിവസമാണ്. എന്നാൽ ഞായറാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ ചൊവ്വാഴ്ചയായിരിക്കും വ്രതാരംഭം.
ഗ്രിഗേറിയൻ കലണ്ടറിനെക്കാൾ കുറഞ്ഞ ദിവസങ്ങൾ മാത്രമുള്ളതിനാൽ ഒരോ വർഷവും 10 മുതൽ 12 ദിവസം വരെ നേരത്തേയാണ് റമദാൻ എത്താറുള്ളത്.
കഴിഞ്ഞ വർഷം മാർച്ച് അവസാനത്തിൽ ആരംഭിച്ച റമദാൻ ഇത്തവണ ആദ്യ പകുതിയിൽ തന്നെ എത്തുകയാണ്. ശഅബാൻ 30 പൂർത്തിയായി ചൊവ്വാഴ്ച വ്രതം ആരംഭിക്കാനാണ് സാധ്യതയെന്നാണ് ഇത്തവണ പ്രമുഖ നിരീക്ഷകർ പ്രവചിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.