ദുബൈ: നാദൽശിബ (നാസ്) റമദാൻ സ്പോർട്സ് ടൂർണമെൻറ് യു.എ.ഇ നാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. ഇത് അഞ്ചാം തവണയാണ് റമദാൻ രാത്രികളെ സജീവമാക്കി ദുബൈ കായികമേള ഒരുക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അഭിലാഷ പ്രകാരം ഇൗ വർഷം ദൃഡമനസ്കരായവരുടെ മത്സരങ്ങൾക്കാണ് ഉൗന്നൽ നൽകുന്നതെന്ന് ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് പറഞ്ഞു. ഭിന്നശേഷിക്കാരായ ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകാൻ റമദാൻ മാസമാണ് ഏറ്റവും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ കിരീടാവകാശിയും ദുബൈ സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും നാസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു. ആദ്യ ദിവസം തന്നെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് പ്രൗഡി പകർന്നു.
വിവിധ ഇനങ്ങളിലായി നടക്കുന്ന ടൂർണമെൻറിൽ മൊത്തം സമ്മാനത്തുക 60 ലക്ഷം ദിർഹമാണ്.വോളിബാൾ, ഫുട്സാൽ, പെഡൽ, വീൽചെയർ ബാസ്കറ്റ്ബാൾ, േറാഡ് ഒാട്ടം, റോഡ് സൈക്ലിങ് എന്നീ ഇനങ്ങൾക്ക് പുറമെ ഇത്തവണ പുതുതായി മൂന്ന് ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെൻസിങ്, ബധിരർക്കായുള്ള ഫുട്ബാൾ, ഫിറ്റ്നസ് ചാലഞ്ച് എന്നിവയാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.