ഭ​ക്ഷ്യ​വി​ത​ര​ണ രം​ഗ​ത്ത്​ ആ​ഗോ​ള കേ​ന്ദ്ര​മാ​യി യു.​എ.​ഇ മാ​റു​ന്നു

ദു​ബൈ: ഭ​ക്ഷ്യ വി​ത​ര​ണ ശൃ​ഖ​ല​ക​ളു​ടെ​ ആ​ഗോ​ള കേ​ന്ദ്ര​മെ​ന്ന സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി യു.​എ.​ഇ. ആ​ഗോ​ള ഭ​ക്ഷ്യ സം​വി​ധാ​നം ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പോ​ഴാ​ണ്​ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളി​ലൂ​ടെ​യും ലോ​കോ​ത്ത​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ലും​​​ യു.​എ.​ഇ ഭ​ക്ഷ്യ വി​ത​ര​ണ രം​ഗ​ത്ത്​ ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്​​. നൂ​ത​ന ലോ​ജി​സ്റ്റി​ക്സ് ഹ​ബു​ക​ളെ സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ തു​റ​മു​ഖ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ക​ര ഗ​താ​ഗ​ത ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ശൃം​ഖ​ല​യി​ലൂ​ടെ യു.​എ.​ഇ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ഭ​ക്ഷ്യ സു​ര​ക്ഷ​യെ പി​ന്തു​ണ​ക്കു​ക​യാ​ണ്.

യു.​എ.​ഇ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഷി​ക​ൾ പ്രാ​ദേ​ശി​ക, ആ​ഗോ​ള ഭ​ക്ഷ്യ ലോ​ജി​സ്റ്റി​ക്സ്​ ​സേ​വ​ന രം​ഗ​ത്ത്​ നി​ല​വി​ലും ഭാ​വി​യി​ലു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന്​ ഈ ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്നു. മോ​ർ​ഡോ​ർ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2025ൽ ​മി​ഡി​ൽ ഈ​സ്റ്റി​ലെ ഭ​ക്ഷ്യ ലോ​ജി​സ്റ്റി​ക്സ്​ മേ​ഖ​ല​യു​ടെ മൂ​ല്യം 67.14 ശ​ത​കോ​ടി ഡോ​ള​റാ​ണ്.

2030ഓ​ടെ ഇ​ത്​ 100.59 ശ​ത​കോ​ടി ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​താ​യ​ത്,​ വാ​ർ​ഷി​ക വ​ള​ർ​ച്ച​നി​ര​ക്ക്​ 8.42 ശ​ത​മാ​ന​ത്തി​ലെ​ത്തും. അ​ജി​ലി​റ്റി എ​മ​ർ​ജി​ങ്​ മാ​ർ​ക്ക​റ്റ്സ് ലോ​ജി​സ്റ്റി​ക്സ് സൂ​ചി​ക​യി​ൽ യു.​എ.​ഇ​യു​ടെ പ്രാ​ദേ​ശി​ക പ്ര​ക​ട​നം മി​ക​ച്ച​തും ആ​ഗോ​ള​ത​ല​ത്തി​ൽ മൂ​ന്നാ​മ​തു​മാ​ണ്​. ഇ​ന്ത്യ​യും ചൈ​ന​യു​മാ​ണ്​ യു.​എ.​ഇ​ക്ക്​ മു​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ. മി​ഡി​ൽ ഈ​സ്റ്റി​ലെ ഭ​ക്ഷ്യ ലോ​ജി​സ്റ്റി​ക്സ്​ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യാ​ണ്​ യു.​എ.​ഇ​യു​ടെ നേ​ട്ടം​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

നി​യ​മ നി​ർ​മാ​ണം, സം​രം​ഭ​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സം​രം​ഭ​മാ​യ ‘ഫു​ഡ്​ ക്ല​സ്റ്റ​ർ ഇ​ക​ണോ​മി’​യാ​ണ്​ ഈ ​ന​യ​ത്തി​ന്​ ക​രു​ത്തു​പ​ക​രു​ന്ന​ത്. 

Tags:    
News Summary - The UAE is becoming a global hub for food delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.