ഗ​സ്സ​യി​ൽ​നി​ന്ന്​ രോ​ഗി​യെ ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്നു

ഗ​സ്സ​യി​ൽ​നി​ന്ന്​ 10 പേ​രെ യു.​​എ.​ഇ ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

ദു​ബൈ: ഗ​സ്സ​യി​ൽ​നി​ന്ന് 10 പേ​രെ​ക്കൂ​ടി അ​ൽ ആ​രി​ഷി​ലെ യു.​എ.​ഇ ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ​യാ​ണ്​ വി​വി​ധ മെ​ഡി​ക്ക​ൽ സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള​വ​രും പ​രി​ക്കേ​റ്റ​വ​രു​മ​ട​ങ്ങു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച മെ​ഡി​ക്ക​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജ​ന​റ​ൽ സ​ർ​ജ​റി, അ​ടി​യ​ന്ത​ര ചി​കി​ത്സ, അ​ന​സ്‌​തീ​ഷ്യ, ന​ഴ്‌​സി​ങ്​ എ​ന്നീ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളോ​ടൊ​പ്പം സ​മ​ഗ്ര​മാ​യ ല​ബോ​റ​ട്ട​റി, റേ​ഡി​യോ​ള​ജി, ഫാ​ർ​മ​സി സേ​വ​ന​ങ്ങ​ളും ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റ​ഫ അ​തി​ർ​ത്തി തു​റ​ന്ന​തി​നു​ശേ​ഷം രോ​ഗി പ്ര​വേ​ശ​നം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​അ​ലി സ​യീ​ദ് അ​ൽ ക​അ​ബി പ​റ​ഞ്ഞു. ഗ​സ്സ​യി​ൽ​നി​ന്നു​ള്ള കൂ​ടു​ത​ൽ രോ​ഗി​ക​ളെ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​നും ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​ണെ​ന്നും ഡോ. ​അ​ൽ ക​അ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 10 people from Gaza brought to UAE floating hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.