അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​കും; മ​ഴ​ക്ക്​ സാ​ധ്യ​ത

ദു​ബൈ: രാ​ജ്യ​ത്ത്​ ഞാ​യ​റാ​ഴ്ച മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഈ ​പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ചെ​റി​യ മ​ഴ​ക്കും സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു​ണ്ട്. രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും അ​ന്ത​രീ​ക്ഷം ഈ​ർ​പ്പ​മു​ള്ള​താ​യി​രി​ക്കും. ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

തെ​ക്ക് പ​ടി​ഞ്ഞാ​റ് മു​ത​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് വ​രെ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് വീ​ശു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ചി​ല​പ്പോ​ൾ മ​ണി​ക്കൂ​റി​ൽ 10-25 കി.​മീ​റ്റ​ർ വേ​ഗ​ത മു​ത​ൽ മ​ണി​ക്കൂ​റി​ൽ 40 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ കാ​റ്റ്​ വീ​ശും. അ​ബൂ​ദ​ബി​യി​ൽ താ​പ​നി​ല 20 ഡി​ഗ്രി വ​രെ​യും ദു​ബൈ​യി​ൽ 19ഡി​ഗ്രി വ​രെ​യും കു​റ​യും. ര​ണ്ട് എ​മി​റേ​റ്റു​ക​ളി​ലും 28ഡി​ഗ്രി​യാ​ണ്​ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല പ്ര​വ​ചി​ക്കു​ന്ന​ത്.

Tags:    
News Summary - The weather will be cloudy; there is a possibility of rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.