അ​ബൂ​ദ​ബി​യി​ൽ റോ​ബോ​ടാ​ക്‌​സി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​

അ​ബൂ​ദ​ബി: റോ​ബോ​ടാ​ക്‌​സി സേ​വ​ന​ങ്ങ​ള്‍ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം(​ഐ.​ടി.​സി). ഖ​ലീ​ഫ സി​റ്റി, മ​സ്ദ​ര്‍ സി​റ്റി, റ​ബ്ദാ​ന്‍ എ​ന്നി​വ അ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് റോ​ബോ​ടാ​ക്‌​സി സേ​വ​നം നീ​ട്ടു​ന്ന​ത്.

അ​ബൂ​ദ​ബി കോ​ര്‍ണി​ഷ്, ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മോ​സ്‌​ക് എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും റോ​ബോ​ടാ​ക്‌​സി റൂ​ട്ട്. ത​വ​സ്സു​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ടു​മാ​യി സ​ഹ​ക​രി​ച്ച് വീ ​റൈ​ഡും യൂ​ബ​റു​മാ​ണ് റോ​ബോ ടാ​ക്‌​സി സേ​വ​ന​ങ്ങ​ള്‍ക്ക് അ​ബൂ​ദ​ബി​യി​ല്‍ ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. 2021ല്‍ ​യാ​സ്, സ​അ​ദി​ത്ത്, മ​റി​യ ദ്വീ​പു​ക​ള്‍, സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച സേ​വ​നം വ​ന്‍ വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് അ​ബൂ​ദ​ബി​യി​ലെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​ത്. റോ​ബോ​ടാ​ക്‌​സി സേ​വ​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ച​തു മു​ത​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. 2025ല്‍ ​റോ​ബോ​ടാ​ക്‌​സി ട്രി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 150 ശ​ത​മാ​നം വ​രെ വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. റോ​ബോ​ടാ​ക്‌​സി​ക​ള്‍ 99.9 ശ​ത​മാ​നം സു​ര​ക്ഷി​ത​ത്വ​വും ഇ​ക്കാ​ല​യ​ള​വി​ല്‍ കാ​ഴ്ച​വെ​ച്ചു.

വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ച്ച​തും ഇ​ക്കാ​ല​യ​ള​വി​ല്‍ പ്ര​ക​ട​മാ​യി. അ​തേ​സ​മ​യം, റോ​ബോ​ടാ​ക്‌​സി സേ​വ​നം കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​ത് സ​ന്ദ​ര്‍ശ​ക​ര്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും മി​ക​ച്ച യാ​ത്രാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ നൂ​ത​ന​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ട്ടു​മെ​ന്നും ഐ.​ടി.​സി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Robotaxi to reach more locations in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.