റാസല്‍ഖൈമയില്‍ നടന്ന ഡെക്കോ’ നായ് പരിശീലന പരിപാടിയില്‍നിന്ന്
റാസല്‍ഖൈമ: റാക് പൊലീസ് കെ 9 സുരക്ഷാ പരിശോധന വകുപ്പില്‍ ഒരാഴ്ച നീണ്ട ‘ഡെക്കോ’ നായ് പരിശീലന സ്യൂട്ട് ഉപയോഗിച്ച് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ അതിഥിയായത്തെിയ അന്താരാഷ്ട്ര വിദഗ്ധനായ ഡച്ച് പൗരന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. യു.എ.ഇയിലുടനീളമുള്ള വിവിധ പൊലീസ് വകുപ്പുകളില്നിന്നുള്ളവര് പങ്കെടുത്തു.
ഫെഡറല്‍ കെ9 സുരക്ഷാ പരിശോധന വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹബ്സി, റാക് പൊലീസ് കെ9 സുരക്ഷാ പരിശോധന വകുപ്പ് മേധാവി മേജര്‍ ഇബ്രാഹിം അഹമ്മദ് അല്‍ ഷാമിലി എന്നിവര്‍ സംബന്ധിച്ചു. പൊലീസ് നായുമായി ഇടപഴുകുന്നതിനും അവക്കിടയിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പൊലീസ് സുരക്ഷാ പരിശോധന മേഖലയിലെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുകയുമായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.