റാക് അല്‍ഖ്വാസിം കോര്‍ണീഷ് പാര്‍ക്ക് (ഫയല്‍ ഫോട്ടോ)
റാസല്‍ഖൈമ: സന്ദര്‍ശകര്‍ക്ക് പ്രകൃതിദത്ത അന്തരീക്ഷം ആസ്വദിക്കുന്നതിന് റാസല്‍ഖൈമയിലെ നാല് പൊതു പാര്‍ക്കുകളില്‍ താപനില നിയന്ത്രണം സജ്ജമാക്കി റാക് മുനിസിപ്പാലിറ്റി. സണ്‍ സ്ക്രീനുകള്‍ ഉപയോഗിച്ച് ഇരിപ്പിടങ്ങള്‍ മറക്കല്‍, അന്തരീക്ഷത്തില്‍ വെള്ളം സ്പ്രേ ചെയ്യല്‍, തുറന്ന വിശ്രമസ്ഥലങ്ങളില്‍ സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുന്ന പെയ്ന്റുകളുടെ ഉപയോഗം, ഫാനുകളുടെ ഉപയോഗം എന്നിവ സജ്ജീകരിച്ച് നാല് പാര്‍ക്കുകളിലാണ് ഉയര്‍ന്ന ഊഷ്മാവ് നിയന്ത്രിച്ചത്. ഇത് വേനല്നാളുകളില് പാര്‍ക്കുകളിലെത്തിയ സന്ദര്‍ശകര്‍ക്ക് ആശ്വാസമേകിയെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. റാക് അല്‍ഖ്വാസിം കോര്‍ണീഷ്, വാദി ശൗക്ക ഡാം, ജബല്‍ ജെയ്സ് പ്ലാറ്റ്ഫോം, ബിയര്ഗ്രില്സ് അഡ്വഞ്ചര്‍ ക്യാമ്പ് തുടങ്ങിയയിടങ്ങളിലാണ് താപനില നിയന്ത്രണം സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.