റാസല്‍ഖൈമ ചേതന വനിതാവേദി വുമണ്‍ ഓഫ് ദ ഇയര്‍ 2024 പുരസ്കാരം പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ. എം.എ. സിദ്ദീഖില്‍നിന്ന് ഇന്ദുലേഖ ഏറ്റുവാങ്ങുന്നു
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമ വനിതവേദിയുടെ വനിതദിനാഘോഷം ‘മാതൃകം 2025’ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങ് പുരോഗമന കലാസാഹിത്യ വിഭാഗം സംസ്ഥാന സെക്രട്ടറി ഡോ. എം.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ചേതന വുമണ്‍ ഓഫ് ദ ഇയര്‍ 2024 പുരസ്കാരം ഇന്ദുലേഖക്ക് സമ്മാനിച്ചു. 2025ലെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് റാസല്‍ഖൈമയിലെ അധ്യാപികയായ സാറാ ടോം തെരഞ്ഞെടുക്കപ്പെട്ടതായി ജൂറി അംഗവും ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പലുമായ ഡോ. പ്രസന്ന ഭാസ്കര്‍ പ്രഖ്യാപിച്ചു.
കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചേതന കൈയെഴുത്ത് മാസികയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ചേതന പ്രസിഡന്റ് സബീന റസല്‍ അധ്യക്ഷതവഹിച്ചു. ചേതന രക്ഷാധികാരി മോഹനന് പിള്ള, സെക്രട്ടറി അബ്ദുല്‍ അലി, മാഗസിന് കണ്‍വീനര്‍ ബബിത നൂര്‍, ഷെറി അനൂപ് എന്നിവര്‍ സംസാരിച്ചു. പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാപ്രകടനങ്ങളും നടന്നു. വനിതാവേദി കണ്‍വീനര്‍ ലസി സുജിത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആബിദ അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.