റാക് ചേതന പ്രഭാകരന് അനുസ്മരണ യോഗത്തില്‍ രക്ഷാധികാരി മോഹനന് പിള്ള സംസാരിക്കുന്നു
റാസല്‍ഖൈമ: 40 വര്‍ഷത്തോളം റാസല്‍ഖൈമയില്‍ പ്രവാസജീവിതം നയിച്ച് ആഴ്ചകൾക്ക് മുമ്പ് നാട്ടില്‍ നിര്യാതനായ മലപ്പുറം മൂക്കുതല തിയ്യത്ത് അടിയില്‍ പ്രഭാകരനെ (മണി) അനുസ്മരിച്ച് ചേതന റാസല്‍ഖൈമ.
ചേതനയുടെ സ്ഥാപകരിലൊരാളും അല്‍ നഖീല്‍ ബാല്വെക്ക് ടെയ്ലറിങ് സ്ഥാപന ഉടമയുമായിരുന്ന പ്രഭാകരന് റാസല്‍ഖൈമയിലെ പൊതുസമൂഹത്തിന് പ്രിയങ്കരനായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ചേതന രക്ഷാധികാരി മോഹനന് പിള്ള അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം, വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, വിവിധ സംഘടന ഭാരവാഹികളായ റസാഖ് ചെനക്കല്‍, സുദര്ശന്, ഹരിദാസ്, ശക്കീര്‍ അഹമ്മദ്, ശക്തിധരന്, അന്‍സാര്‍ കൊയിലാണ്ടി, അനീസ് എന്നിവര്‍ സംസാരിച്ചു. ചേതന സെക്രട്ടറി സജിത്കുമാര്‍ സ്വാഗതവും പ്രസിഡന്റ് മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.