ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്
അബൂദബി: രാജ്യത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ തടയാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സംരക്ഷണത്തിനും സുരക്ഷക്കും യു.എ.ഇ പ്രഥമ പരിഗണന നല്‍കുമെന്നും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് വ്യക്തമാക്കി.
രാജ്യത്തെ സംരക്ഷിക്കാനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന യു.എ.ഇ സായുധ സേനകളെയും സുരക്ഷാ സേവനങ്ങളെയും മറ്റ് എല്ലാ ദേശീയ സ്ഥാപനങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സന്നദ്ധത, ഏകോപനം, സഹകരണം എന്നിവയുടെ ഉയര്‍ന്ന നിലവാരത്തെ അവര്‍ പ്രതിനിധീകരിക്കുന്നുവെന്നും അത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യവും മേഖലയും അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ യു.എ.ഇയിലെ സമൂഹവും താമസക്കാരും ഒരുപോലെ കാണിച്ച അവബോധത്തിനും, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും യു.എ.ഇയോടുള്ള യഥാര്‍ഥ സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിച്ചതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കായി പ്രാര്‍ഥിച്ച അദ്ദേഹം പരിക്കേറ്റവര്‍ അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഐക്യത്തിലൂടെയും, പരമാധികാരം സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നതിലൂടെയും, ഭാവിയിലേക്ക് സ്ഥിരമായി മുന്നേറുന്നതിലൂടെയും യു.എ.ഇ ശക്തമായി നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.