അജ്മാൻ: യു.എ.ഇയിലെ പ്രമുഖ ചില്ലറ വ്യാപാര സ്ഥാപനമായ ‘ഡേ റ്റു ഡേ’യുടെ അജ്മാനിലെ സ്റ്റോറിൽ മാർച്ച് 21 ശനിയാഴ്ച കുട്ടികൾക്കായുള്ള പ്രത്യേക പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന മത്സരത്തിൽ കുട്ടികൾക്ക് കാഷ്
വൗച്ചറുകൾ അടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ‘മൈ ഹോം യു.എ.ഇ | ദ ലാൻഡ് വി ലവ്’ എന്ന തീമിലാണ് മൽസരം ഒരുക്കുന്നത്.
കുട്ടികൾക്ക് യു.എ.ഇയോടുള്ള സ്നേഹവും ആദരവും കലാപരമായി പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നത് കൂടിയാണ് പരിപാടി. മത്സരം കുട്ടികളിൽ ഐക്യബോധവും പ്രതീക്ഷയും നിറക്കുന്നതാകുമെന്ന് സംഘാടകർ അറിയിച്ചു. ജൂനിയർ (4–8 വയസ്) വിഭാഗത്തിലെ കുട്ടികൾക്ക് കളർ പെൻസിൽ/ക്രേയോൺ പെയിന്‍റിങും, സീനിയർ (9–12 വയസ്) വിഭാഗത്തിലെ കുട്ടികൾക്ക് വാട്ടർ കളർ പെയിന്‍റിങ് മൽസരവുമാണ് അരങ്ങേറുക. മൊത്തം 6,000 ദിർഹം മൂല്യമുള്ള ‘ഡേ റ്റു ഡേ’ ക്യാഷ് വൗച്ചറുകളാണ് ഓരോ വിഭാഗത്തിലും സമ്മാനമായി ലഭിക്കുക.
ഒന്നാം സമ്മാനം 1,000 ദിർഹം, രണ്ടാം സമ്മാനം 800 ദിർഹം, മൂന്നാം സമ്മാനം 600ദിർഹം, നാലാം സമ്മാനം 400ദിർഹം അഞ്ചാം സമ്മാനം 200 ദിർഹം എന്നിങ്ങനെ വൗചറുകളാണ് നൽകുക. കൂടുതൽ വിവരങ്ങൾക്ക്: +971 55 934 4540
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.