ദുബൈ: സംഘർഷം ആരംഭിച്ച് എട്ടാം ദിവസവും ഇറാനിൽ നിന്ന് യു.എ.ഇയിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച രാജ്യത്തിന് നേരെ 17 ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി കണ്ടെത്തിയെന്നും ഇവയിൽ 16 എണ്ണം തകർത്തുവെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഒരു മിസൈൽ കടലിൽ പതിച്ചു. ആകെ 117ഡ്രോണുകൾ കണ്ടെത്തിയതിൽ 113 ഡ്രോളുകൾ തകർത്തുവെന്നും, നാല് ഡ്രോണുകൾ രാജ്യത്തിനുള്ളിൽ വീണതായും പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം മൊത്തം 238 ബാലിസ്റ്റിക് മിസൈലുകളും ആകെ 1422 ഡ്രോണുകളുമാണ് രാജ്യത്തിന് നേരെ അയച്ചതായി കണ്ടെത്തിയത്. ഇവയിൽ മിക്കതും തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു. കൂടാതെ എട്ട് ക്രൂസ് മിസൈലുകൾ കണ്ടെത്തുകയും തകർത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം രാജ്യത്ത് ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി ദുബൈ അൽ ബർഷയിൽ പാകിസ്താൻ സ്വദേശിയായ ഡ്രൈവറാണ് വ്യോമ പ്രതിരോധത്തിനിടെ ചീളുകൾ വീണ് മരിച്ചത്. നിലവിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 112ആണ്. ഇതിൽ ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാർ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.