റാസല്‍ഖൈമ: അകാലത്തിൽ വിടപറഞ്ഞ റേഡിയോ അവതാരകനും കലാകാരനുമായ രാജീവ് ചെറായിക്ക് സ്നേഹാഞ്ജലി അർപ്പിക്കാൻ സ്വന്തം തട്ടകമായ റാസൽഖൈമയിൽ ഒരുക്കിയ ചടങ്ങിൽ ഒാടിയെത്തിയത് സമൂഹത്തിെൻറ നാനാതുറയിൽ നിന്ന് നിരവധിപേർ. റാക് സ്കോളേഴ്സ് സ്കൂളില്‍ റേഡിയോ ഏഷ്യ കുടുംബത്തിനൊപ്പം വിവിധ സംഘടന പ്രതിനിധികളും ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു. ഹിഷാം അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. ഹബീബ് മുണ്ടോള്‍, ഫാ. നെല്‍സണ്‍ എം. ഫെര്‍ണാണ്ടസ്, ജോര്‍ജ് സാമുവല്‍, ഡോ. മാത്യു, ഡോ. ജോര്‍ജ് ജേക്കബ്, അജയ്കുമാര്‍, പ്രസാദ് ശ്രീധരന്, നിപിന്, നാസര്‍ ചേതന, ഡോ. കെ.എം. മാത്യു, അഡ്വ. നജ്മുദ്ദീന്, പി.കെ. കരീം, വിനോദ് അല്‍മഹ, ജെ.ആര്.സി. ബാബു, നൗഷാദ്, ആന്‍േറാ ദേവസ്സി, വി.കെ. അബ്ദുല്‍ അസീസ്, ഐ. ജോണ്‍ വിമല്‍, സവാദ് മാറഞ്ചേരി, ശക്കീര്‍ അഹമ്മദ്, രഘുനന്ദനന്, ആഷിക്ക് നന്നമുക്ക്, ശ്രീകുമാര്‍ അമ്പലപ്പുഴ, സിറാജ് ഉളിയില്‍, പ്രദീപ്, സന്തോഷ്, ശാക്കിര്‍ ഹുദവി, ഹരിദാസ്, വഹാബ്, ലിജു പള്ളിപ്പുറം, ശരത് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. രഞ്ജിനി സന്തോഷ്, ഷീബ, എഡിസണ്, ദില്‍മ, രജനികാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. രാജീവിനെക്കുറിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. ശശികുമാര്‍ രത്നഗിരി സ്വാഗതവും മഹേഷ് കണ്ണൂര്‍ നന്ദിയും പറഞ്ഞു. ബാലഭാസ്കര്‍, തേജസ്വനി, തമ്പി കണ്ണന്താനം, ക്യാപ്റ്റന്‍ രാജു എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.