ദുബൈ: രണ്ടു ദിവസത്തേക്ക് അവധിയെടുത്തു നിൽക്കുന്ന മഴ ചൊവ്വാഴ്ച വീണ്ടും ശക്തമായ േക്കും. മുഴുവന്‍ എമിറേറ്റുകളിലും ഇടിവെട്ടോടെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ അറിയിപ്പ്. ഏഴു എമിറേറ്റുകളുടെയും കിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു.
എന്നാല്‍, ക്ലൗഡ് സീഡിങ്ങിെൻറ മാത്രം ഫലമല്ല മഴയെന്ന് കാലാവസ്ഥവ്യതിയാന വകുപ്പ് മന്ത്രി ഥാനി അഹമ്മദ് സയൂദി പറഞ്ഞു. മേഖലയില്‍ സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗം കൂടിയാണ് ഇപ്പോള്‍ ലഭിക്കുന്ന മഴ. സൗദിയില്‍ അനുഭവപ്പെടുന്ന ശക്തമായ മൂടല്‍മഞ്ഞും കാലാവസ്ഥ വ്യതിയാനത്തിെൻറ സൂചനകളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്. മഴതീര്‍ത്ത വെള്ളക്കെട്ടില്‍നിന്ന് കരകയറുന്നതിന് മുമ്പാണ് വീണ്ടും മഴയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.