റാക് എമിറേറ്റ് ട്രാന്‍സ്പോര്‍ട്ടിന്റെ ടാക്സി ക്യു.ആര് കോഡ്
പ്രീ ബുക്കിങ് സംവിധാനം
റാസല്‍ഖൈമ: റാക് എമിറേറ്റ് ട്രാന്‍സ്പോര്‍ട്ട് (റാക്ട) ടാക്സി ക്യു.ആര് കോഡ് പ്രീ ബുക്കിങ് സംവിധാനം വിപുലീകരിക്കുന്നു. നേരത്തേ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മാത്രം പരിമിതപ്പെടുത്തിയിരുന്ന സേവനം ഇനിമുതല്‍ റാസല്‍ഖൈമയില്‍ വ്യാപകമായി ലഭിക്കുമെന്ന് റാക്ട കണ്ട്രോള് ആൻഡ് ഓപറേഷന് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹാഷിം ഇസ്മായില്‍ വ്യക്തമാക്കി.
മൊബൈല്‍ ഫോണിലെ ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് വ്യക്തിഗത വിവരം നല്‍കുന്നതിലൂടെ ഉപഭോക്താവിന്റെ സ്ഥാനം നിര്‍ണയിക്കുകയും സമീപ പ്രദേശങ്ങളില്‍ ലഭ്യമായ ടാക്സികളിലേക്ക് അഭ്യര്‍ഥനകള്‍ ലഭിക്കുന്നതുമാണ് രീതി. ടാക്സികളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്ററുകളിലെത്തുന്ന അഭ്യര്ഥനകളോടെ ഡ്രൈവര്‍മാര്‍ പ്രതികരിക്കുന്നതോടെ ഉപഭോക്താവിനരികില്‍ ടാക്സി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.