ദുബൈ: കോവിഡിന് മുമ്പുള്ള നിലയിലേക്ക് അതിവേഗം കുതിച്ച് ദുബൈയിലെ പൊതുഗതാഗതം. സൂചനകൾ നൽകി വ്യാഴാഴ്ച പൊതുഗതാഗതം ഉപയോഗിച്ചത് 13 ലക്ഷം പേരാണ്. കോവിഡിന് മുമ്പുള്ള കാലത്തെ കണക്കിന് സമാനമാണ് പുതിയ കണക്കുകളും. മെട്രോയുടെ 12ാം വാർഷിക ദിനത്തിലാണ് 13 ലക്ഷം പേർ യാത്ര ചെയ്തത്. കോവിഡ് തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്തതും ഇതേ ദിവസമാണ്. മെട്രോയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് (4.58 ലക്ഷം). 3.11 ലക്ഷം പേർ റെഡ് ലൈനിലും 1.46 ലക്ഷം പേർ ഗ്രീൻ ലൈനിലും യാത്ര ചെയ്തു. 2.54 ലക്ഷം യാത്രക്കാർ ബസ് തിരഞ്ഞെടുത്തപ്പോൾ 15,932 പേർ ട്രാമിലാണ് യാത്ര ചെയ്തത്. 21,502 പേർ ജലഗതാഗതവും 66,590 പേർ കാർ ഷെയറിങ് സർവിസും ഉപയോഗിച്ചു. ടാക്സി യാത്രികരുടെ ആകെ എണ്ണം 5.16 ലക്ഷമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും നിബന്ധനകളോടെയാണ് യാത്രക്കാരെ അനുവദിക്കുന്നത്. ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഇളവ് അനുവദിച്ചിരുന്നു. റോഡ് ഗതാഗതവും പഴയ രീതിയിലേക്ക് തിരിച്ചുവരുന്നതായി ആർ.ടി.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റോഡിലിറങ്ങുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.