ദുബൈ: സൈനികനെന്ന വ്യാജേന ചാറ്റ് ചെയ്ത് യുവതിയിൽനിന്ന് തട്ടിയത് 6,20,000 ദിർഹം. യു.എ.ഇയിലാണ് താമസമെന്നും വിവാഹം കഴിക്കാമെന്നും അതിനുശേഷം യു.എസിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 33കാരനായ ഏഷ്യൻ യുവാവാണ് യൂറോപ്യൻ യുവതിയെ വഞ്ചിച്ചത്.
ഡേറ്റിങ് ആപ്ലിക്കേഷൻ വഴിയാണ് ഇവരുടെ ചാറ്റിങ് തുടങ്ങിയത്. തന്റേതെന്ന വ്യാജേന മറ്റൊരാളുടെ ചിത്രമാണ് ഇയാൾ യുവതിക്ക് അയച്ചുകൊടുത്തത്. പിന്നീട് ചാറ്റിങ് സ്കൈപ്പിലേക്കും വാട്സ്ആപ്പിലേക്കും മാറി. വിഡിയോ കാൾ ചെയ്യാൻ ശ്രമിച്ചെങ്കിലും ഇയാൾ കാമറ ഓൺ ചെയ്യാൻ വിസമ്മതിച്ചു.
സൈനിക താവളത്തിലാണെന്നും ഇവിടെ കാമറ അനുവദിക്കില്ലെന്നുമായിരുന്നു ഇയാൾ വിശ്വസിപ്പിച്ചത്. വിവാഹശേഷം യു.എസിലേക്ക് പോകുന്നതിന് പണം ആവശ്യമാണെന്നു പറഞ്ഞാണ് പണം തട്ടിയത്. പണം നൽകിയതോടെ ഇയാൾ അപ്രത്യക്ഷനായി. വാട്സ്ആപ്പിലും ഫോണിലും സ്കൈപ്പിലുമൊന്നും കിട്ടാതെയായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് മറ്റൊരു കുടുംബമുണ്ടെന്നും സൈനികനല്ലെന്നുമുള്ള വിവരം അറിയുന്നത്. സി.ഐ.ഡി സംഘം ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് ഏഷ്യൻ യുവാവാണിതെന്ന് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.