അബൂദബി: യു.എ.ഇയിൽ പ്രഫഷനൽ ടീച്ചർ സർട്ടിഫിക്കേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമായി. സർക്കാർ ഹൈസ്കൂളുകളിൽ അറബി, ഇംഗ്ലീഷ്, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരാണ് ഒന്നാം ഘട്ടത്തിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്.
പൊതു വിദ്യാലയങ്ങളിലെ 10, 11, 12 ഗ്രേഡുകളിൽ പഠിപ്പിക്കുന്ന 5076 അധ്യാപകരാണ് ഒന്നാം ഘട്ടത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അബൂദബിയിൽ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദിയാണ് പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിച്ചത്.
ഏഴ് എമിറേറ്റുകളിലായി ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ അധ്യാപകർ ഇതിൽ ഉൾപ്പെടും. രാജ്യത്തെ അധ്യാപക തൊഴിൽ മേഖല കൂടുതൽ വൈദഗ്ധ്യവത്കരിക്കുന്നതിന് വേണ്ടിയുള്ള കമ്മിറ്റി രൂപവത്കരണത്തിന് മന്ത്രിസഭ ഉത്തരവിട്ട 2013 മുതൽ നടന്നുകൊണ്ടിരിക്കുന്ന സൈൻസിങ് സംവിധാന നടപടികളിലേക്ക് ആദ്യമായി പ്രവേശിക്കുന്ന അധ്യപകരാവുകയാണ് ഇവർ. വിദ്യഭ്യാസ മന്ത്രാലയത്തിെൻറ പാഠ്യക്രമം പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകളിലെ അധ്യാപകരെ പദ്ധതിയിൽ പെങ്കടുപ്പിക്കുന്നതിനായി അവരിൽനിന്ന് മന്ത്രാലയം വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പെങ്കടുക്കേണ്ട അധ്യാപകർക്ക് വ്യക്തിഗത പ്രൈഫലും തൊഴിൽ^വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യാനുള്ള മന്ത്രാലയത്തിെൻറ വെബ്സൈറ്റ് നിർദേശിച്ചുകൊണ്ടുള്ള ഇ^മെയിൽ ലഭിക്കും. രജിസ്ട്രേഷൻ പൂർത്തിയായാൽ ആദ്യ രണ്ട് പരീക്ഷകൾ എഴുതേണ്ട സ്ഥലവും സമയവും കാണിച്ചുകൊണ്ടുള്ള രണ്ടാമത് ഇ^മെയിൽ അയക്കും. ഇൗ രണ്ട് പരീക്ഷകളും വിജയിക്കുന്നവർക്ക് മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു.
പഠിപ്പിക്കുന്ന വിഷയത്തിൽ അധ്യാപകർക്കുള്ള അറിവ് വിലയിരുത്താനാണ് വൈദഗ്ധ്യ പരിശോധനയായ ഒന്നാം പരീക്ഷ. ഏപ്രിലിലായിരിക്കും ഇൗ പരീക്ഷകൾ നടക്കുക. സെപ്റ്റംബറിൽ രണ്ടാം പരീക്ഷയുണ്ടാകും. തൊഴിൽമികവ് പരിശോധിക്കാനുള്ളതാണ് ഇത്. പെരുമാറ്റ രീതി, തൊഴിൽ അറിവ്, തൊഴിൽ പ്രയോഗം, തൊഴിൽ വളർച്ച എന്നീ നാല് അടിസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് അധ്യാപകരുടെ അധ്യാപന അറിവാണ് ഇൗ പരീക്ഷയിൽ പരിശോധിക്കുക. വിവിധ്യ പരീക്ഷകളുടെ സമയദൈർഘ്യം വ്യത്യസ്തമായിരിക്കും. എന്നാൽ, ശരാശരി രണ്ടര മണിക്കൂറായിരിക്കും പരീക്ഷകളുടെ ദൈർഘ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രഫഷനൽ ലൈസൻസിങ് ഡയറക്ടർ റൗദ ആൽ മറാർ വ്യക്തമാക്കി.
അതി വൈദഗ്ധ്യമുള്ള അധ്യാപകർ, പ്രിൻസിപ്പൽമാർ, ൈവസ് പ്രിൻസിപ്പൽമാർ, ക്ലസ്റ്റർ മാനേജർമാർ എന്നിവരുടെ എണ്ണം വർധിപ്പിക്കുക, ഹൈസ്കൂൾ ഗ്രാജ്വേഷൻ നിരക്ക് കൂട്ടുക, പ്രോഗ്രാം ഫോർ ഇൻറർനാഷനൽ സ്റ്റുഡൻറ്, ട്രൻഡ്സ് ഇൻ ഇൻറർനാഷനൽ മാത്തമാറ്റിക്സ് ആൻഡ് സയൻസ് സ്റ്റഡി എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ങളിൽ ഒന്നാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള യു.എ.ഇ വിഷൻ ^2021 ദേശീയ അജണ്ടയുടെ ഭാഗമായുള്ളതാണ് പ്രഫഷനൽ ടീച്ചർ സർട്ടിഫിക്കേഷൻ പദ്ധതി.
2020 അവസാനത്തോടെ പൊതു വിദ്യാലയങ്ങളിലെയും സ്വകാര്യ വിദ്യാലയങ്ങളിലെയും എല്ലാ അധ്യാപകർക്കും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ലൈസൻസ് നിർബന്ധമാകുമെന്ന് പൊതു വിദ്യാഭ്യാസ സഹമന്ത്രി ജമീല ആൽ മുൈഹരി വ്യക്തമാക്കി. വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങളിൽ അധ്യാപക ലൈസൻസ് സംവിധാനത്തിന് വലിയ സംഭാവനകൾ അർപ്പിക്കാൻ സാധിക്കും. അധ്യാപകരുടെ തൊഴിൽമികവ് ഉയർത്തുക, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ കാര്യക്ഷമത ഉയർത്തിക്കാണിക്കുക, ആധുനിക വിദ്യാഭ്യാസത്തിൽ അന്താരാഷ്ട്ര നിലവാരം കൈവരിക്കുക, അധ്യാപകരുടെ വ്യത്യസ്ത കഴിവുകൾ നിരീക്ഷിക്കുക തുടങ്ങിയവയും ഇൗ സംവിധാനത്തിെൻറ ലക്ഷ്യങ്ങളാണെന്ന് ജമീല ആൽ മുൈഹരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.