ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്​ യു.എ.ഇ ​പ്രസിഡൻറിന്‍റെ അനുശോചനം ഡോ. അഹമ്മദ് മുബാറക് അൽ മസ്​റൂയി അറിയിക്കുന്നു

ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്​ പ്രസിഡന്‍റിന്‍റെ അനുശോചനം​​

അബൂദബി: ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ സ്വദേശിയായ സ്ത്രീയുടെ കുടുംബത്തെ അനുശോചനമറിയിച്ച്​ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ.

അലാ നാദിർ ഔനി മുശ്​താഹ എന്ന സ്തീയാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. കുടുംബത്തെ സന്ദർശിച്ച്​ പ്രസിഡന്‍റിന്​​ വേണ്ടി നയതന്ത്രകാര്യ ഓഫീസ് ചെയർമാനും അബൂദബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അൽ മസ്​റൂയിയാണ്​ അനുശോചനം രേഖപ്പെടുത്തിയത്​.

ഇറാന്റെ ഭീകരാക്രമണത്തിൽ മരണപ്പെട്ട അലാ മുശ്​താഹക്ക്​ ദൈവത്തിന്റെ കരുണ ലഭിക്കട്ടെയെന്നും കുടുംബാംഗങ്ങൾക്ക് സഹനവും ആശ്വാസവും നൽകണമെന്നും അദ്ദേഹം പ്രാർത്ഥിച്ചു. യുവതിയുടെ പിതാവായ നാദിർ ഔനി, യു.എ.ഇ പ്രസിഡന്റിന്റെ കരുതലിനും പിന്തുണക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പിന്തുണ കുടുംബത്തിന് വലിയ ആശ്വാസമായതായി അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - President's condolences to the family of the woman who died in the attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.