അബൂദബി: രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കവേ ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാന്‍ ആദരമര്‍പ്പിച്ചു. യു.എ.ഇയെ സേവിക്കുന്നതിനിടെ ജീവന് നല്‍കിയവരുടെ ധീരതയെയും ത്യാഗത്തെയും തങ്ങള്‍ ആദരിക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാനുള്ള രക്തസാക്ഷികളുടെ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നതിനൊപ്പം അവര്‍ക്ക് സമാധാനത്തിലും അന്തസ്സിലുമുള്ള അന്ത്യവിശ്രമത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.