ജി.പി. കുഞ്ഞബ്ദുല്ലക്ക് ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഒരുക്കിയ സ്വീകരണം
ദുബൈ: ഗാനാലാപനങ്ങളിലൂടെയും നാടകങ്ങളിലൂടെയും ജനങ്ങളിലേക്കിറങ്ങി ചെന്ന് പാർട്ടിയെ വളർത്തിയവർ ഇപ്പോൾ പാരഡി ഗാനങ്ങളെ പോലും ഭയപ്പെടുന്നത് പാർട്ടിയിലെ ജീർണതയും സാസ്കാരിക അപഭ്രംശവുമാണെന്ന് ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജു അമ്മാനപാറ സ്വാഗതം പറഞ്ഞു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ നാസർ, ഭാരവാഹികളായ പ്രജീഷ് ബാലുശ്ശേരി, ഇഖ്ബാൽ ചെക്കിയാട്, ഷംസീർ നാദാപുരം, ജീൻസി മാത്യു, വിവിധ ജില്ല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി ജിജോ നെയ്യശ്ശേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.