ഷാര്‍ജ: അല്‍ ഗാഫില ഭാഗത്ത് പാകിസ്താനി ബാലന്‍മാര്‍ വെന്ത് മരിച്ച സംഭവത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഷാര്‍ജ പൊലീത്തെി. കമ്യൂണിറ്റി പൊലീസ് വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ അലി സയിഫ് ആല്‍ നദാസും സംഘവുമാണ് എത്തിയത്. ഷാര്‍ജ പൊലീസ് മേധാവി ബ്രിഗേഡിയര്‍ സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസിയും സംഭവത്തില്‍ അനുശോചനം അറിയിച്ചു. തീര്‍ത്താല്‍ തീരാത്ത വേദയില്‍ കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസമാണ് പൊലീസ് മേധാവികളുടെ വരവിലൂടെ ലഭിച്ചതെന്ന് കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.