ശ്രീജിത്ത് കോക്കാടന്റെ കവിതാ സമാഹാരം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: യുവ പ്രവാസി എഴുത്തുകാരനും ദുബൈ ഓർമ കുടുംബാംഗവുമായ ശ്രീജിത്ത് കോക്കാടന്റെ ‘കനൽ പാതയിലെ യാത്രികൻ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം സിനിമാതാരവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫക്ക് നൽകി നിർവഹിച്ചു. കാവ്യചേതന പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ദുബൈ ഫോക്ലോർ തിയറ്ററിൽ ദുബൈ ഓർമ സംഘടിപ്പിച്ച ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവലായ ‘ഒ.എൽ.എഫ് 25’ ന്റെ വേദിയിലാണ് പുസ്തക പ്രകാശനം നടന്നത്. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, വൈസ് പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി, സെക്രട്ടറിമാരായ ഇർഫാൻ, ജിജിത, ജോയന്റ് ട്രഷറർ ധനേഷ്, അൽഖൂസ് മേഖലാ സെക്രട്ടറി നവാസ് കുട്ടി, സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ. അപർണ സുബ്രഹ്മണ്യം, മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.