ദുബൈയിൽ കെ.എം.എ സംഘടിപ്പിച്ച പി.കെ. മൊയ്തു ഹാജി സ്മൃതിസംഗമം ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സമൂഹത്തിൽ നന്മയുടെ അടയാളങ്ങൾ തീർത്ത് തന്‍റെ സമ്പത്തും കർമശേഷിയും വിനിയോഗിച്ച കണ്ണൂക്കര പി.കെ. മൊയ്തു ഹാജിയുടെ ഓർമകൾ സദ്പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ പ്രചോദനമാണെന്ന് ദുബൈയിൽ കണ്ണൂക്കര മുസ്‌ലിം അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച സ്മൃതിസംഗമം അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എൻ.പി കുഞ്ഞമ്മദ് ഹാജി, അഷ്റഫ് ചമ്പോളി, ഗഫൂർ പാലോളി, നവാസ് രയരോത്ത്, മുഹമദ് പാണത്തോടി, സമീർ ഒഞ്ചിയം എന്നിവർ സംസാരിച്ചു. ഇ.പി.എ. ഖാദർ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.