Posted On
date_range Updated On
date_range ‘പിതൃദർപ്പണം’ ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നു
ദുബൈ: പ്രവാസലോകത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ അവരുടെ പിതാക്കന്മാരെക്കുറിച്ച് എഴുതുന്ന ഓർമക്കുറിപ്പുകൾ സമാഹരിച്ച് ‘പിതൃദർപ്പണം’ എന്ന പേരിൽ ദുബൈ കെ.എം.സി.സി തൂലിക ഫോറം പുസ്തകം പ്രസിദ്ധീകരിക്കുന്നു.മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, വാണിജ്യ, വ്യവസായ മേഖലകളിൽ ഏതെങ്കിലും നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കുറിച്ചുള്ള ഓർമകളാണ് പ്രസിദ്ധീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0503767871, 0556743258 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഇത് സംബന്ധിച്ചു ചേർന്ന യോഗത്തിൽ ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സലാം കന്യപ്പാടി സ്വാഗതവും ബഷീർ കാട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.