പിങ്ക് കാരവന്‍ ഇന്ന് അജ്മാനില്‍

ഷാര്‍ജ: ബോധവത്കരണ പ്രവര്‍ത്തനങ്ങളും പരിശോധനയും ആധുനിക ചികിത്സയും നല്‍കി കൊണ്ട് കുതിക്കുന്ന എട്ടാമത് പിങ്ക് കാരവന്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് അജ്മാനില്‍ പര്യടനം തുടങ്ങും. നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടര്‍മാരും പാരമെഡിക്കല്‍ വിഭാഗങ്ങളും മെഡിക്കല്‍ കാരവനുകളും നയിക്കുന്ന പിങ്കണിഞ്ഞ കുതിരപടയുടെ ലക്ഷ്യം രാജ്യത്തെ സ്തനാര്‍ബുദ മുക്തമാക്കുകയാണ്. 

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും അദ്ദേഹത്തിന്‍െറ പത്നിയും കാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റോയല്‍ രക്ഷാധികാരിയുമായ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയും രക്ഷാകര്‍തൃത്വം വഹിക്കുന്ന അശ്വാരൂഢ സംഘത്തിന് ശക്തമായ പിന്‍ബലം നല്‍കി കൊണ്ട് പിങ്ക് കാരവന്‍ ഹയര്‍ സ്റ്റിയറിംഗ് കമ്മറ്റി മേധാവി റീം ബിന്‍ കറം കൂടെയുണ്ട്. 

രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ ഹമീദിയ ഹെല്‍ത്ത് സെന്‍ററില്‍ നടക്കുന്ന പരിശോധനയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രികള്‍ക്കും പങ്കെടുക്കാം. അജ്മാന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മദര്‍ ആന്‍ഡ് ഫാമിലി സയന്‍സ്, ഉം അല്‍ മുഅ്മിനീന്‍ വിമന്‍സ് അസോസിയേഷന്‍, മുഷ്റിഫ് ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന പരിശോധന സ്ത്രികള്‍ക്ക് മാത്രമാണ്. അജ്മാന്‍ കോര്‍ണീഷിലെ സ്ഥിരം ക്ളിനിക്കില്‍ വൈകീട്ട് 4.00 മുതല്‍ രാത്രി 10വരെ എല്ലാവര്‍ക്കും പരിശോധന ലഭിക്കും. ദുബൈയില്‍ കഴിഞ്ഞ ദിവസം സമാപിച്ച പര്യടനത്തില്‍ 673 പേര്‍ക്കാണ് സ്തനാര്‍ബുദപരിശോധന നടത്തിയത്. ഇതില്‍  107 പുരുഷന്മാരും 566 സ്ത്രീകളുമുള്‍പ്പെടും. പരിശോധനക്കത്തെിയവരില്‍ 621 പേര്‍ പ്രവാസികളാണ്. പരിശോധനയില്‍ പങ്കെടുത്ത 242 പേര്‍ 40 വയസ്സില്‍ താഴെയുള്ളവരാണ്. 496 പേര്‍ക്ക് രോഗബാധയില്ളെന്ന് സ്ഥിരീകരിച്ചു. 159 പേര്‍ക്ക് മാമ്മോഗ്രാമും 18 പേര്‍ക്ക് അള്‍ട്രാ സൗണ്ട് സ്കാനിങ്ങും നിര്‍ദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - pink caravan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.