Posted On
date_range Updated On
date_range പ്രളയം: കേന്ദ്രസർക്കാർ വിദേശ സഹായം ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി
അബുദബി: കേന്ദ്രസർക്കാർ കേരളത്തിന് ലഭിക്കേണ്ട വിദേശ ധനസഹായം ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് ലഭിക്കേണ്ട വലിയൊരു തുക കേന്ദ്രസർക്കാർ നിലപാട് മൂലം നഷ്ടമായി. കേന്ദ്രസർക്കാർ നിലപാട് മാറ്റുമെന്ന് പ്രതീക്ഷയില്ല. നിരാശാജനകമായ നിലപാടാണ് കേന്ദ്രസർക്കാറിേൻറതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള നിർമിതിക്ക് പ്രവാസികളുടെ സഹായം ആവശ്യമാണ്. ഒരു മാസത്തെ ശമ്പളം പ്രവാസികൾ ഘട്ടം ഘട്ടമായി നൽകണം. സാധാരണക്കാരായ പ്രവാസികൾ തങ്ങൾക്ക് കഴിയുന്ന സഹായം നൽകണം. പത്ത് ദിർഹം വീതം നൽകിയാലും അത് വലിയൊരു തുകയാവുമെന്നും പിണറായി പറഞ്ഞു.
അബുദബിയിൽ വ്യവസായികളുമായുള്ള കൂടികാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ യു.എ.ഇ ഉൾപ്പടെയുള്ള രാജ്യങ്ങൾ കേരളത്തിന് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.