ഷാർജ കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ്
ഷാർജ: ഹാജിമാർക്ക് യാത്രയയപ്പ് നൽകി ഷാർജ കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി. നാട്ടിക മണ്ഡലത്തിലെ നേതാക്കളും ജില്ല ഭാരവാഹികളുമായ വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ വഹാബ്, ജില്ല ട്രഷറർ മുഹ്സിൻ മുഹമ്മദ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഷാർജ കെ.എം.സി.സി നാട്ടിക മണ്ഡലം പ്രസിഡന്റ് കാദർ മോൻ പുതുശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഷാഫി മാസ്റ്റർ പ്രഭാഷണവും പ്രാർഥനയും നടത്തി.
തൃശൂർ ജില്ല ആക്ടിങ് സെക്രട്ടറി ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി നസറുദ്ദീൻ, നാട്ടിക മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് മൊയിനുദ്ദീൻ എന്നിവർ ആശംസ അറിയിച്ചു. തുടർന്ന് ഡോ. അബ്ദുൽ വഹാബ്, മുഹ്സിൻ മുഹമ്മദ് മറുപടി പ്രസംഗം നടത്തി. മണ്ഡലം ഭാരവാഹികളായ ശരീഫ് നാട്ടിക, നൗഫർ പി.കെ, സഫ്വാൻ വി.എസ്, ഷാർജ കെ.എം.സി.സി നാട്ടിക മണ്ഡലം വനിത വിങ് പ്രവർത്തകരായ ഷജീല അബ്ദുൽ വഹാബ്, ഫസീല കാദർമോൻ, റുക്സാന മുഹ്സിൻ, ഷബീന ഹബീബ്, ഫെമി അബ്ദുൽ സലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഹബീബ് ഇസ്മായിൽ സ്വാഗതം പറഞ്ഞ യോഗത്തിന് ജോ. സെക്രട്ടറി ഇക്ബാൽ മുറ്റിച്ചൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.