ഫോട്ടോ ഫ്രെയിം (പൊട്ടി വീഴുന്നതിന് മുൻപ്)

അവധി കഴിഞ്ഞ് വീട്ടിലെത്തുന്നവർ ജാഗ്രതൈ; ഫോട്ടോ ഫ്രെയിമുകൾ തലയിൽ വീണേക്കാം

ഷാർജ: ജോലി കഴിഞ്ഞുവന്ന് സുഖമായുറങ്ങുന്നതിനിടെ പുലർച്ചെ തലയിലേക്ക് എന്തോ വീണപ്പോഴാണ് നാദാപുരം സ്വദേശി അൻവർ ഞെട്ടിയുണർന്നത്. ആദ്യ ഞെട്ടലിൽനിന്ന് മുക്തമായി നോക്കുമ്പോൾ കണ്ടത് താഴെ വീണുകിടക്കുന്ന ചില്ലുഫ്രെയിം. വേദന തോന്നിയ നെറ്റിയിൽ തടവിയപ്പോൾ കൈയിൽ ചോര. കട്ടിലിന്‍റെ തലഭാഗത്തായി ചുമരിൽ തൂക്കിയിട്ട ഫോട്ടോ ഫ്രെയിമിന്‍റെ ചില്ല് അടർന്നുവീണാണ് ഈ അപകടമുണ്ടായത്.

സ്കൂൾ അവധിക്ക് കുടുംബത്തോടൊത്ത് നാട്ടിൽ പോയ അൻവർ ഏതാനും ആഴ്ചകൾക്കുശേഷം തിരിച്ചെത്തിയതായിരുന്നു. അടച്ചിട്ട മുറികളിലെ ചൂട് കാരണം ചില്ല് ഒട്ടിച്ച പശ ഇളകിയതാവാം പൊട്ടിവീണതിനു കാരണം. സാധാരണ കുട്ടികൾ കിടക്കാറുള്ള സ്ഥലത്താണ് ചില്ല് വീണത്. വീടിന്‍റെ ഉൾവശം ഭംഗിയാക്കാൻ സോഫയുടെയും കിടക്കയുടെയും ഭാഗങ്ങളിൽ ഇത്തരം ചിത്രങ്ങൾ തൂക്കുന്നത് പതിവാണ്. ഒരുപാട് നാളുകൾ വീട് അടച്ചിടുമ്പോൾ ഇത്തരം ഫ്രെയിമുകളിലെ ചില്ലുകൾ ഒട്ടിച്ച പശ ദുർബലമാകാൻ സാധ്യതയുണ്ട്. അവധി കഴിഞ്ഞ് തിരിച്ചുവരുന്നവർ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തിൽ അൻവർ പറയുന്നു.

Tags:    
News Summary - Photo frames may fall on the head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.