അജ്മാൻ: യു.എ.ഇയിലെ ഫൈസൽ നാമധാരികൾ അജ്മാനിൽ ഒത്തുചേർന്നു. ഫൈസലുമാരുടെ കൂട്ടായ്മയായ ‘ഫൈസൽസി’ന്റെ വിന്റർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചത്. വിവിധ എമിറേറ്റ്സിൽനിന്നുള്ള അംഗങ്ങളും കുടുംബങ്ങളും പരിപാടികൾ അവതരിപ്പിച്ചു. യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖ ഫൈസൽ നാമധാരികളായ വ്യക്തികളും പങ്കെടുത്തു. ഘോഷയാത്രയിൽ അംഗങ്ങളും കുടുംബവുമടക്കം നൂറുകണക്കിന് പേർ അണിനിരന്നു.
കുട്ടികളുടെ ഒപ്പനയോടെ തുടക്കം കുറിച്ച സാംസ്കാരിക പരിപാടിയിൽ കേരളത്തിൽനിന്നുമെത്തിയ ഗായകൻ (പൂമരം ഫെയിം) ഫൈസൽ റാസി നയിച്ച സംഗീതവിരുന്ന് അരങ്ങേറി. ഭൂകമ്പം നാശംവിതച്ച തുർക്കിയയിലെയും സിറിയയിലെയും ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള ദൗത്യത്തിന്റെ ഭാഗമാവുന്നതിന് തുക സമാഹരിച്ചു. വിന്റർ ഫെസ്റ്റിൽ പങ്കെടുത്ത അംഗങ്ങളിൽനിന്ന് നേരിട്ടും സമ്മാനമായി ലഭിച്ച ഫോണുകൾ വേദിയിൽ ലേലം ചെയ്തുമാണ് തുക സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.