ദുബൈ: വ്യക്തിപരമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് വീണ്ടും ഒാർമിപ്പിച്ച് ടെലികമ്യൂണികേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ). വിലാസം, ജനനതീയതി എന്നിവയെല്ലാം നൽകുന്നത് വലിയ പൊല്ലാപ്പുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോയിൽ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളും മറ്റും ഇൗ വിവരങ്ങൾ സെക്യൂരിറ്റി ചോദ്യങ്ങളുടെ ഉത്തരമായി ഉപയോഗിക്കാറുണ്ട്. ഇവ പരസ്യപ്പെടുത്തുന്നതോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവർക്ക് ജോലി എളുപ്പമാവും.
ലൈസൻസ്, തിരിച്ചറിയൽ കാർഡുകൾ എന്നിവയും അത്യാവശ്യ ഘട്ടത്തിലല്ലാതെ പോസ്റ്റ് ചെയ്യരുത്. വേണ്ടി വന്നാൽപോലും നമ്പറുകളും മറ്റു സുപ്രധാന വിവരങ്ങളും മായ്ച്ചു മാത്രമേ നൽകാവു.
വീടിെൻറ വിലാസം ഒരു കാരണവശാലും നൽകരുത്. വീട്ടിൽ ആരുമില്ലെന്നും മറ്റുമുള്ള വിവരങ്ങൾ ഒരിക്കലും നൽകരുത്. ഫോണിലെ ലൊക്കേഷൻ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.