റാസൽഖൈമ: എമിറേറ്റിൽ കാൽനട യാത്രക്കാരുടെ റോഡപകട നിരക്കിൽ വലിയ കുറവ് സംഭവിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസക്കാലയളവിൽ കാൽനട യാത്രക്കാരുടെ അപകട നിരക്കിൽ 15 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുമായി നടപ്പിലാക്കിയ ട്രാഫിക് സുരക്ഷ നയങ്ങളുടെ ഫലപ്രാപ്തിയാണ് ഇത് പ്രതിഫലിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വലിയ അപകട സാധ്യതയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് വെഹ്ക്കിൾ ട്രാക്കിങ്, മോണിറ്ററിങ് സംവിധാനങ്ങളുടെ ഉപയോഗത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അപകടത്തിൽ പരിക്കേൽക്കുന്നതും മരണസംഖ്യയും വലിയ തോതിൽ കുറക്കാനും ഇത് സഹായകമായതായി റാസൽഖൈമ പൊലീസിലെ സെൻട്രൽ ഓപറേഷൻസ് ഡറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു.
ഗതാഗത സുരക്ഷാ നടപടികൾ, മെച്ചപ്പെട്ട സ്മാർട്ട് മോണിറ്ററിങ്, സുസ്ഥിരമായ ബോധവത്കരണ കാമ്പയിനുകൾ എന്നിവ നടപ്പിലാക്കുന്നതിൽ സേനയുടെ പ്രതിബദ്ധതയാണ് ഈ ഫലങ്ങൾ അടിവരയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.