ദുബൈ: മദ്യലഹരിയിൽ എയർഹോസ്റ്റസിനെ അപമാനിച്ച യാത്രക്കാരൻ പിടിയിൽ. ദുബൈയിൽനിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പറന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. ജലന്ധർ സ്വദേശിയായ രജീന്ദർ സിങ്ങാണ് എയർ ഹോസ്റ്റസുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും അപമാനിക്കുകയും ചെയ്തത്. വിമാനം അമൃത്സറിൽ എത്തിയശേഷം പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.