ഷാർജ: കഴിഞ്ഞ ജൂലൈയിൽ പാരീസിൽ നടന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലും 800 മീറ്ററിലും വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അൽ ഖായിദ് അൽ ഹമ്മാദിയെ ഷാർജ സ്പോർട്സ് കൗൺസിൽ ആദരിച്ചു. 107 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 1,300 മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ യു.എ.ഇക്കുവേണ്ടി 49.11 സെക്കൻഡിൽ ലോകത്തിലെ ഏറ്റവും മികച്ച ഓട്ടക്കാരെ പിന്തള്ളിയാണ് അൽ ഹമ്മാദി 400 മീ. ഓട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. 800 മീ. ഓട്ടത്തിന്റെ ഫൈനലിൽ ലോകത്തിലെ ഏറ്റവും മികച്ച എട്ട് വീൽചെയർ ഓട്ടക്കാരിൽനിന്നാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഷാർജ സ്പോർട്സ് കൗൺസിലിൽ നടന്ന ചടങ്ങിൽ കൗൺസിൽ ചെയർമാൻ ഇസ്സ ഹിലാൽ അൽ ഹസാമി, വകുപ്പ് ഡയറക്ടർമാർ, വകുപ്പ് മേധാവികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.