പമ്പാതീരം ഗ്ലോബൽ കമ്യൂണിറ്റി ദുബൈയിൽ ഒരുക്കിയ ഓണാഘോഷം
ദുബൈ: പരുമല ദേവസ്വം ബോർഡ് പമ്പ കോളജ് അലുമ്നി കൂട്ടായ്മയായ പമ്പ തീരം ഗ്ലോബൽ കമ്യൂണിറ്റി ദുബൈ അൽ വാസൽ ഹയാത്ത് പ്ലേസ് ഹോട്ടലിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‘പമ്പാമേളം 2025- നല്ലോണം വള്ളംകളി കണ്ട് ഓണം’ നെഹ്റു ട്രോഫി ജലോത്സവ ദിനമായ ശനിയാഴ്ച രാവിലെ 11 മണി മുതലാണ് നടന്നത്. നെഹ്റു ട്രോഫി ജലോത്സവം ഹീറ്റ്സ് മുതൽ ഫൈനൽവരെ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് പമ്പാതീരം പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കാമ്പസ് കൂട്ടായ്മകൾ സംഘടിപ്പിച്ച് ശ്രദ്ധയാകർഷിച്ചവർക്കായി പമ്പാതീരം ആരംഭിച്ച ‘പമ്പാതിലക് ക്യാമ്പസ് പ്രഭാ പുരസ്കാരം’ മച്ചിങ്ങൽ രാധാകൃഷ്ണന് സമ്മാനിച്ചു. ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ.
ടി ജോസഫ്, ജ.സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, എലൈറ്റ് ഗ്രൂപ് എം.ഡി ഹരികുമാർ, ലോട്ടസ് മെഡിക്കൽ സെന്റർ എം.ഡി ഡോ. സൗമ്യ ഹരികുമാർ, പമ്പാതീരം രക്ഷാധികാരികളായ ശശികുമാർ നമ്പീമഠം, കലാഹരികുമാർ, പമ്പാതീരം ജന. സെക്രട്ടറി ഡോ.രാജീവ് പിള്ള, വൈസ് പ്രസിഡന്റ് സൈജു നൈനാൻ, ജോ.സെക്രട്ടറിമാരായ സുൾഫിക്കർ, കോശി മാന്നാർ, പി.ആർ.ഒ ഹാഷിം ഹനീഫ, ട്രഷറർ മാത്യു സാമുവൽ, മാർട്ടിൻ മാത്യു, സന്തോഷ് എസ്. കുട്ടി, ജിജോ ജെയിംസ് തുടങ്ങിയവർ ആശംസ അറിയിച്ചു.തിരുവാതിര, വള്ളപ്പാട്ട്, ചെണ്ടമേളം, ഗാനമേള തുടങ്ങിയ കലാ കായിക പരിപാടികളും അതോടൊപ്പം വിഭവ സമൃദ്ധമായ പമ്പാതീരം സദ്യയും പരിപാടിയിലെ ആകർഷണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.